വിനായകന്റെ പേജില്‍ വിചിത്രമായ പോസ്റ്റുകള്‍! ഒടുവില്‍ പിന്‍വലിച്ച്‌ നടന്‍

By Prashant V R

മലയാള സിനിമാ പ്രേമികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് നടന്‍ വിനായകന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ നടന്‍ മോളിവുഡില്‍ തിളങ്ങിയിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ച നടന് ആരാധകരും ഏറെയാണ്. അതേസമയം വിനായകന്റെതായി കഴിഞ്ഞ ദിവസങ്ങളില്‍ വന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. കാരണമോ, വിവരണമോ ഇല്ലാതെ പ്രമുഖ വ്യക്തികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് നടന്‍ എത്തിയിരുന്നത്.

vinayakan

കഴിഞ്ഞ ദിവസം നടി കങ്കണ റാവത്തിന്റെ ചിത്രം വിനായകന്‌റെ ഫേസ്ബുക്ക് പേജില്‍ വന്നിരുന്നു. കങ്കണയുടെ മുംബൈ ഓഫീസ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇടിച്ച് നിരത്തിയിരുന്നു. ഇതിലുളള പ്രതിഷേധമാണോ പിന്തുണയാണോ അതോ കങ്കണയുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും വിഷയമാണോ വിനായകന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല.നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരുന്നത്.

കങ്കണയ്ക്ക് മുന്‍പ് നടി ലിസി, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി തുടങ്ങിയവരുടെ ചിത്രങ്ങളും നടന്റെ പേജില്‍ വന്നിരുന്നു. അതേസമയം ഈ ചിത്രങ്ങളെല്ലാം ഇപ്പോള്‍ വിനായകന്റെ ടൈംലൈനില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുളള സൈബര്‍ അധിക്ഷേപങ്ങള്‍ നേരിട്ട ആളാണ് വിനായകന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി മുന്നോട്ടുവെച്ച ആശയം കേരളത്തിലെ ജനത തളളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വിനായകന് നേരെയാണ് സൈബര്‍ അധിക്ഷേപങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് കാളിയുടെയും അയ്യപ്പന്റെയും ചിത്രങ്ങള്‍ ഫ്രൊഫൈല്‍ ചിത്രമാക്കിയും വിനായകന്‍ രംഗത്തുവന്നിരുന്നു.

Recommended Video

കരിന്തണ്ടന് അണിയറയിലൊരുങ്ങുന്നത് രണ്ട് ചിത്രങ്ങള്‍ | filmibeat Malayalam

അതേസമയം ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് എന്ന ചിത്രമായിരുന്നു വിനായകന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. ട്രാന്‍സില്‍ തോമസ് എന്ന കഥാപാത്രമായിട്ടാണ് നടന്‍ അഭിനയിച്ചിരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ച താരമാണ് വിനായകന്‍. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം വിനായകന് ലഭിച്ചത്. ചിത്രത്തിലെ നടന്റെ ഗംഗയെന്ന കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വലിയ പെരുന്നാള്‍, പ്രണയ മീനുകളുടെ കടല്‍, തൊട്ടപ്പന്‍, ഈമയൗ തുടങ്ങിയവയാണ് വിനായകന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിനിമകള്‍.

Read more about: vinayakan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X