»   » നിറം മാത്രമല്ല, മണിക്കൊപ്പം അഭിനയിക്കാന്‍ നടിമാര്‍ മടിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി വിനയന്‍!

നിറം മാത്രമല്ല, മണിക്കൊപ്പം അഭിനയിക്കാന്‍ നടിമാര്‍ മടിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി വിനയന്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

കലാഭവന്‍ മണിക്കൊപ്പം മലയാളത്തിലെ നടിമാര്‍ക്ക് താത്പര്യം കുറവായിരുന്നു. തന്റെ നിറമാണ് അതിന് കാരണമെന്ന് മണി ഒരിക്കല്‍ പറയുകയുണ്ടായി. എന്നാല്‍ നിറം മാത്രമായിരുന്നില്ല. താഴ്ന്ന ജാതിക്കാരനാണെന്ന കാരണത്താലാണെന്ന് സംവിധായകന്‍ വിനയന്‍.

കലാഭവന്‍ മണിയെ നായകന്റെ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടു വന്ന സംവിധായകനാണ് വിനയന്‍. ഒരവസരത്തില്‍ വിനയനാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ മലയാളത്തിലെ മുന്‍നിര നടിമാര്‍ താത്പര്യ കുറവ് കാണിച്ചതിനെ കുറിച്ചും കലാഭവന്‍ മണി പറഞ്ഞു.

വിക്രമിനൊപ്പം അഭിനയിക്കാന്‍

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. വിക്രമായിരുന്നു നായകന്‍. വിക്രമിനൊപ്പം അഭിനയിക്കാന്‍ അവസരം ചോദിച്ച് നടിമാര്‍ വീട്ടിലേക്ക് വരുമായിരുന്നുവെന്ന് വിനയന്‍ പറയുന്നു.

ദളിത് വിരുദ്ധത

മലയാള സിനിമയിലെ ദളിത് വിരുദ്ധതയാണ് ഇതെന്നും വിനയന്‍ പറയുന്നു.

നായകനാകുന്നത്

ഹാസ്യ നടനായും സഹനട വേഷങ്ങളും അവതരിപ്പിച്ചുകൊണ്ടിരുന്ന കലാഭവന്‍ മണി വിനയന്റെ ചിത്രത്തിലൂടെയാണ് നായകനാകുന്നത്.

കലാഭവന്‍ മണി-വിനയന്‍

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കല്യാണ സൗഗന്ധികം, രാക്ഷസ രാജാവ്, കരിമാടിക്കുട്ടന്‍, ആകാശഗംഗ തുടങ്ങിയ വിനയന്‍ ചിത്രങഅങളില്‍ കലാഭവന്‍ മണി അഭിനയിച്ചിട്ടുണ്ട്.

English summary
Vinayan about actor Kalabhavan Mani.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam