»   » സൂപ്പര്‍സ്റ്റാറുകളെ പോലും കൈയിലെടുത്ത് ഇഷ്ടമല്ലാത്തവരെ വിലക്കുന്ന മന്നനാണ് ആ നടന്‍

സൂപ്പര്‍സ്റ്റാറുകളെ പോലും കൈയിലെടുത്ത് ഇഷ്ടമല്ലാത്തവരെ വിലക്കുന്ന മന്നനാണ് ആ നടന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേരളം ചര്‍ച്ച ചെയ്യുകയാണ്. സംഭവത്തിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയും കൂട്ട് പ്രതിയും കോടതിയില്‍ കീഴടങ്ങി. എറണാകുളത്തെ എസിജെഎം കോടതിയിലാണ് പ്രതികള്‍ കീഴടങ്ങിയത്. സംഭവത്തില്‍ പോലീസ് വീഴ്ച വരുത്തിയിട്ടില്ലെന്ന് ഡിജിപി പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രമുഖ നടനും ഇതില്‍ പങ്കുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആലുവയിലെ പ്രമുഖ നടന്റെ വീട്ടില്‍ പോലീസ് അന്വേഷണം നടത്തിയതായും വാര്‍ത്തകളിലുണ്ടായിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു സംഭവവും ആലുവയിലെ ഒരു നടന്റെ ഒരു വീട്ടിലും നടന്നട്ടില്ലെന്നും ജനപ്രിയ നടന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ സംവിധായകന്‍ വിനയന്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നു. മലയാള സിനിമയില്‍ തനിയ്ക്ക് ഇഷ്ടമല്ലാത്തവരെ ഒതുക്കുകെയും വിലക്കുകെയുമൊക്കെ ചെയ്യുന്നതില്‍ മന്നനാണ് ഇപ്പോള്‍ ആരോപണം നേരിടുന്ന നടനെന്ന് വിനയന്‍ പറയുന്നു.

ആരോപണങ്ങള്‍ക്ക് പിന്നില്‍

നടനെതിരെ ആരോപണങ്ങള്‍ ഉയരുന്നതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ടെന്ന് വിനയന്‍. ഈ നടന്‍ എന്ന് പറയുന്നത് തനിക്ക് സുപരിചിതനായ എനിക്കൊപ്പം ആറോ ഏഴോ സിനിമകള്‍ ചെയ്ത നടനാണ്. മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍ ഇക്കാര്യം പറഞ്ഞത്.

വിവരമുള്ളയാളും കൊട്ടേഷന്‍ കൊടുക്കില്ല

ഒരു വിവരമുള്ളയാളും ഇത്തരമൊരു അതിക്രമത്തിന് കൊട്ടേഷന്‍ കൊടുക്കുമെന്ന് തോന്നുന്നില്ല. പിന്നെ അത് പറയാന്‍ കാരണം. അയാള്‍ക്ക് ദ്രോഹിക്കേണ്ടവരെ ദ്രോഹിക്കും അവരെ വിലക്കും.

ഇയാള്‍ ചെയ്തതുക്കൊണ്ട്

ഇന്‍ഡസ്ട്രിയില്‍ അയാള്‍ വര്‍ഷങ്ങളായി കാണിക്കുന്ന ഒരു സ്വഭാവവിശേഷമുണ്ട്. അതുക്കൊണ്ടാണ് ഈ ആരോപണം അയാളുടെ തലയിലേക്ക് വന്നതെന്ന് തോന്നുന്നു. അല്ലാതെ ഇത്തരമൊരും കാര്യം അയാള്‍ ചെയ്യുമെന്ന് തോന്നുന്നില്ല.

ഗൂഡാലോചന എന്ന ആരോപണം ആ നടനില്‍ എത്തിയത്

ഗൂഡാലോചന എന്ന ആരോപണം ആ നടനില്‍ എത്തിയതിന് പിന്നിലെ കാരണത്തെ കുറിച്ചും വിനയന്‍ പറഞ്ഞു. ഇവിടുത്തെ സൂപ്പര്‍സ്റ്റാറുകളെ വെച്ച് കൈയിലെടുത്തുക്കൊണ്ട് അയാള്‍ക്ക് ഇഷ്ടമല്ലാത്തവരെ ഒതുക്കുക, വിലക്കുക. ഇതിന്റെയൊക്കെ മന്നനാണ് അയാള്‍. അതുക്കൊണ്ട് മാത്രമാണ് ഇത്തരം ആരോപണങ്ങള്‍ അയാളുടെ തലയിലേക്ക് പോയതെന്ന് തോന്നുന്നു.

English summary
Vinayan about actress attack.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam