twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കലാഭവന്‍ മണിയുടെ ജീവിതകഥയില്‍ നിന്നും പാഡി മാറ്റി നിര്‍ത്താന്‍ കഴിയുമോ? അതിനായി സംവിധായകന്‍ ചെയ്തത്

    By Nimisha
    |

    മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരമായ കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി അണിയറയില്‍ ഒരുങ്ങുകയാണ്. മണിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഇന്നും വേദനിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍. സ്വതസിദ്ധമായ അഭിനയ ശൈലിയും ആലാപനവുമായി പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ് ചാലക്കുടിയുടെ സ്വന്തം താരമായ കലാഭവന്‍ മണി.

    ഹിമാലയത്തിലേക്ക് പോവാനുള്ള തയ്യാറെടുപ്പില്‍ പ്രണവ്! പ്രമോഷനിലും അഭിമുഖങ്ങളിലുമൊന്നും പങ്കെടുക്കില്ല!ഹിമാലയത്തിലേക്ക് പോവാനുള്ള തയ്യാറെടുപ്പില്‍ പ്രണവ്! പ്രമോഷനിലും അഭിമുഖങ്ങളിലുമൊന്നും പങ്കെടുക്കില്ല!

    സകുടുംബം സായ് കുമാറും ബിന്ദു പണിക്കറും, സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!സകുടുംബം സായ് കുമാറും ബിന്ദു പണിക്കറും, സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

    പുതിയ ലുക്കില്‍ സന്തോഷത്തോടെ ദിലീപ്, കൂടെയുള്ളത് ആരാണെന്നറിയുമോ? കമ്മാരസംഭവം അവസാന ഘട്ടത്തില്‍!പുതിയ ലുക്കില്‍ സന്തോഷത്തോടെ ദിലീപ്, കൂടെയുള്ളത് ആരാണെന്നറിയുമോ? കമ്മാരസംഭവം അവസാന ഘട്ടത്തില്‍!

    കലാഭവന്‍ മണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി സിനിമ ഒരുക്കുന്നുവെന്ന് വിനയന്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. സിനിമയെക്കുറിച്ചുള്ള ഓരോ അപ്‌ഡേഷനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന് വേണ്ടി പാഡി പുനരാവിഷ്‌ക്കരിച്ചതിനെക്കുറിച്ച് വിനയന്‍ പറയുന്നതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

    കലാഭവന്‍ മണിയുടെ ബയോപ്പിക് ചിത്രമല്ല

    കലാഭവന്‍ മണിയുടെ ബയോപ്പിക് ചിത്രമല്ല

    കലാഭവന്‍ മണിയുടെ ബയോപ്പിക് ചിത്രമല്ല ഇതെന്ന് സംവിധായകന്‍ വിനയന്‍ പറയുന്നു. എന്നാല്‍ ഈ സിനിമയില്‍ മുഴുവനും മണിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

    ചാലക്കുടിക്കാരന്‍ ചങ്ങാതി

    ചാലക്കുടിക്കാരന്‍ ചങ്ങാതി

    ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്നാണ് സിനിമയ്ക്ക് പേര് നല്‍കിയത്. കലാഭവന്‍ മണിയുടെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ സിനിമ തയ്യാറാക്കുന്നതെന്ന് നേരത്തെ തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

    മണിയെ അവതരിപ്പിക്കുന്നത്

    മണിയെ അവതരിപ്പിക്കുന്നത്

    മിനി സ്‌ക്രീനിലെ കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് കലാഭവന്‍ മണിയായി അഭിനയിക്കുന്നത്. അദ്ദേഹത്തിനോടൊപ്പം സ്റ്റേജില്‍ പെര്‍ഫോം ചെയ്യാനുള്ള അവസരം രാജാമണിക്ക് ലഭിച്ചിരുന്നു.

    പാഡി പുനരാവിഷ്‌ക്കരിച്ചു

    പാഡി പുനരാവിഷ്‌ക്കരിച്ചു

    കലാഭവന്‍ മണിയുടെ ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ പാഡി ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയില്ല. അതുകൊണ്ട് തന്നെ സിനിമയ്ക്ക് വേണ്ടി പാഡി പുനര്‍ നിര്‍മ്മിച്ചിരുന്നു.

    പാഡി ഒരുക്കിയത്

    പാഡി ഒരുക്കിയത്

    മണിയുടെ പ്രിയപ്പെട്ട പാഡി എങ്ങനെയാണ് സംവിധായകന്‍ പുനര്‍ നിര്‍മ്മിച്ചതെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു. ഫേസ്ബുക്കിലൂടെ സംവിധായകന്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.

    തിയേറ്ററുകളിലേക്കെത്തുന്നത്

    തിയേറ്ററുകളിലേക്കെത്തുന്നത്

    മാര്‍ച്ചില്‍ ചാലക്കുടിക്കാരന്‍ ചങ്ങാതി തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. വിനയന്‍ സംവിധാനം ചെയ്ത് കലാഭവന്‍ മണി പ്രധാന വേഷത്തിലെത്തിയ സിനിമയായ കരുമാടിക്കുട്ടന്‍ റിലീസ് ചെയ്തതും മാര്‍ച്ചിലായിരുന്നു.

    വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ

    ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് വേണ്ടി പാഡി പുനരാവിഷ്‌ക്കരിച്ചതിനെക്കുറിച്ച് സംവിധായകന്‍ പറയുന്നതെന്താണെന്നറിയേണ്ടേ, കാണൂ.

    English summary
    Vinayan's facebook post about Chalakudikkaran Changathi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X