»   » മണി അനുസ്മരണം, എന്നെ വിളിച്ചാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലന്ന് പറഞ്ഞത് ഒരു സൂപ്പര്‍താരം

മണി അനുസ്മരണം, എന്നെ വിളിച്ചാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലന്ന് പറഞ്ഞത് ഒരു സൂപ്പര്‍താരം

Posted By:
Subscribe to Filmibeat Malayalam


മണിയുടെ അനുസ്മരണ ചടങ്ങിലേക്ക് തന്നെ വിളിച്ചാല്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് മലയാളത്തിലെ ഒരു സൂപ്പര്‍ താരം പറഞ്ഞതായി സംവിധായകന്‍ വിനയന്‍. തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതായി ഞാന്‍ അറിഞ്ഞു. എന്നാല്‍ ഒരു സൂപ്പര്‍താരം ഇടപ്പെട്ട് തന്റെ ക്ഷണം മുടക്കിയതാണെന്ന് വിനയന്‍ പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ വിനയന്‍ ഇക്കാര്യം പറയുന്നത്.

വിനയന്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ചാലക്കുടിയില്‍ വച്ച് ഇത്തരത്തില്‍ ഒരു ചടങ്ങ് നടക്കുന്ന കാര്യം തനിക്കറിയില്ലായിരുന്നു. ഞായറാഴ്ച രാവിലെ മണിയുടെ സഞ്ജയത്തിന് വീട്ടില്‍ പോയിരുന്നു. വൈകിട്ട് അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തവരൊന്നും രാവിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ കണ്ടില്ല- വിനയന്‍.

vinayan-mani

മരണം എന്നത് എല്ലാവര്‍ക്കും സംഭവിക്കുന്ന ഒന്നാണ്. ഇതൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്. നേരത്തെ പുരസ്‌കാരം ലഭിക്കാത്തതിനാലാണ് മണി ബോധം കെട്ടു വീണതെന്ന് പറഞ്ഞ് കളിയാക്കിയവരായിരുന്നു പലരും. എന്നാല്‍ മണിക്ക് അതിനോടൊന്നും പരിഭവമില്ലായിരുന്നു. വിനയന്‍ അഭിമുഖത്തില്‍ പറഞ്ഞു.

അനുസ്മരണ ചടങ്ങിന് ശേഷം പലരും തന്നെ വിളിച്ചിരുന്നു. അജയന്‍(പക്രു) വിളിച്ചു. ചടങ്ങില്‍ ഇല്ലാത്തതിന്റെ വിഷമം താന്‍ പങ്ക് വച്ചിരുന്നു. വിനയന്‍ പറയുന്നു.

English summary
Vinayan about kalabhavan mani commemorative ceremony.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam