»   » പുലിമുരുകന്‍ പോലൊരു സ്വപ്‌നം ഞാനും കണ്ടിരുന്നു, പക്ഷേ കാശ് മാത്രം പോരാ തന്റേടവും വേണമെന്ന് വിനയന്‍

പുലിമുരുകന്‍ പോലൊരു സ്വപ്‌നം ഞാനും കണ്ടിരുന്നു, പക്ഷേ കാശ് മാത്രം പോരാ തന്റേടവും വേണമെന്ന് വിനയന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

പുലിമുരുകന്റെ നൂറു കോടി വിജയം ആഘോഷിക്കുകയാണ് സിനിമാ ലോകം. മലയാളത്തില്‍ 100 കോടി തികഞ്ഞ മലയാള സിനിമ എന്നത് തന്നെയായിരുന്നു ശ്രദ്ധേയം. സിനിമാ ലോകത്തു നിന്നും ഒത്തിരി പേര്‍ പുലിമുരുകന്‍ ടീമിന് അഭിന്ദനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പുലിമുരുകന്‍ ഇതുപോലൊരു നേട്ടം കൈവരിക്കുമെന്ന് സിനിമ ഇറങ്ങിയതിന് തൊട്ടടുത്ത ദിവസം താന്‍ പറഞ്ഞതായി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഇപ്പോഴിതാ സംവിധായകന്‍ വിനയനും പുലിമുരുകന്റെ നൂറു കോടി വിജയത്തിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലുള്ള ഒരു ക്യാന്‍വാസ് താനും സ്വപ്‌നം കണ്ടതായി വിനയന്‍ പറഞ്ഞു. കൂടാതെ ചിത്രത്തിന്റെ വ്യാജ സിഡി വില്‍പന തടയുന്നതിന് കര്‍ശന നടപടി എടുക്കണമെന്നും വിനയന്‍ പറഞ്ഞു. വിനയന്റെ ഫേസ്ബുക്ക് പേജിന്റെ പൂര്‍ണ രൂപം.


ബിഗ് ബജറ്റ് ചിത്രം

പുലിമുരുകന്‍ പോലൊരു ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കാന്‍ ധൈര്യം കാണിച്ച നിര്‍മാതാവ് ടോമിച്ചന്‍ മുളക് പാടത്തെയും സാങ്കേതിക തികവോടെ ആ ചിത്രം ഒരുക്കിയ സംവിധായകന്‍ വൈശാഖിന്റെയും മറ്റു ടെക്ടനീഷ്യന്മാരെയും അവര്‍ക്കൊക്കെ പ്രോത്സാഹനംകൊടുത്തുകൊണ്ട് അഞ്ചാറു മാസം മഹാ പ്രയത്‌നം ചെയ്ത് വിജയത്തിലെത്തിച്ച ശ്രീമോഹന്‍ലാലിനെയും ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു.


മലയാളത്തിലും വഴങ്ങും

വല്യ സിനിമയും അത്തരം വല്യ ക്യാന്‍വാസുകളുമൊക്കെ മലയാളത്തിനും വഴങ്ങുമെന്ന് തെളിയച്ച ഒരു സിനിമയാണ്.


വര്‍ഷങ്ങള്‍ക്ക് മുമ്പ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് അത്ഭുത ദ്വീപ് ചെയ്യുന്ന കാലം മുതല്‍ ഇതുപോലുള്ള ക്യാന്‍വാസ് സ്വപ്‌നം കണ്ടിരുന്നതായി വിനയന്‍ പറയുന്നു. ഇപ്പോള്‍ റി-റിലീസ് ചെയ്യാന്‍ പോകുന്ന ഒരു കൊച്ച് 3ഡി ചിത്രമായ സൂപ്പര്‍മാന്‍ ചെയ്യുമ്പോഴും അങ്ങനെ ഒരു സിനിമ മനസില്‍ സൂക്ഷിച്ചതായി വിനയന്‍ പറഞ്ഞു.


വ്യാജ സിഡി

ചിത്രത്തിന്റെ വ്യാജ സിഡി കണ്ണൂരില്‍ പിടിച്ചുവെന്നത് അത്ര നിസാരമായി കാണേണ്ടതല്ലെന്നും വിനയന്‍. ബാങ്കു കൊള്ള, കള്ളനോട്ടടി പോലെയുള്ള ക്രിമിനല്‍ കുറ്റം പോലെ തന്നെ ഇതിനെയും കാണണമെന്ന് വിനയന്‍ പറയുന്നു.


ഫേസ്ബുക്ക് പോസ്റ്റ്

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.പുലിമുരുകനിലെ ഫോട്ടോസിനായി

English summary
Vinayan about malayalam film Pulimurugan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam