twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയസൂര്യ ചോദിച്ചതാണ്! പക്ഷേ, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന് രണ്ടാം ഭാഗമൊരുക്കാത്തതിനെക്കുറിച്ച് വിനയന്‍

    |

    ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യയും ഇന്ദ്രജിത്തും തുടക്കം കുറിച്ചത്. സുദീപ് എന്ന ഗായകനെ മലയാളി അറിഞ്ഞ് തുടങ്ങിയതും ഈ സിനിമയിലൂടെയായിരുന്നു. മകനാണ് ചാനല്‍ പരിപാടി കാണുന്നതിനിടയില്‍ അവതാരകന്‍ ഊമയായി അഭിനയിക്കുന്നത് കാണാന്‍ വിളിച്ചത്. അങ്ങനെ ആ പയ്യനെക്കുറിച്ച് അന്വേഷിക്കുകയും തന്റെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും വിനയന്‍ പറയുന്നു.

    സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.ഊട്ടിയിലും മറ്റ് പപല സ്ഥലങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയസൂര്യയുടേയും കാവ്യ മാധവന്റേയും മാത്രമല്ല വില്ലനായ ഇന്ദ്രജിത്തിന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും ജയസൂര്യയും ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും വിനയന്‍ പറയുന്നു. അമ്മയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നടക്കുന്ന സമയമായിരുന്നു അത്. ഇങ്ങനെയൊരാവശ്യം പറഞ്ഞപ്പോള്‍ ജയസൂര്യയോട് സംഘടനയുമായി സംസാരിക്കാന്‍ താനാവശ്യപ്പെട്ടിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.

    Jayasurya

    സംഘടനയുമായി ബന്ധപ്പെട്ട് ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ അത് വേണ്ടെന്ന സമീപനമായിരുന്നു. ജയസൂര്യ വിളിച്ച് ചോദിച്ചപ്പോള്‍ ഇന്നസെന്റ് ഇക്കാര്യമായിരുന്നു പറഞ്ഞത്. ഇതോടെയാണ് ആ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയതെന്നും വിനയന്‍ പറയുന്നു.

    English summary
    Vinayan about Oomappenninu Uriyadappayyan experinece
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X