ആത്മാര്‍ത്ഥമായ പരിശ്രമങ്ങളെ ആര്‍ക്കും തടയാനാവില്ലെന്ന് വിനയന്‍

ജോലിയില്‍ പൂര്‍ണ്ണ ആത്മാര്‍ത്ഥത പുലര്‍ത്തുന്ന ഒരാളെ ആര്‍ക്കും തടയാനാവില്ലെന്ന് സംവിധായകന്‍ വിനയന്‍. അത്തരം ആളുകളുടെ മുന്നേറ്റത്തിനും തടസ്സം സൃഷ്ടിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടന്ന 'ശക്തന്‍ മാര്‍ക്കറ്റ്' എന്ന സിനിമയുടെ ഓഡിയോ പ്രകാശനവേദിയിലാണ് വിനയന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

vinayan

സിനിമ ചെയ്യാന്‍ മികച്ച കഥയാണ് ആവശ്യം. ഒപ്പം കഥാപാത്രത്തോട് നീതിപുലര്‍ത്താനാവുന്ന അഭിനേതാക്കളും മതി. വലിയ താരങ്ങളെ മാറ്റിനിര്‍ത്താനാവില്ലെങ്കിലും ചെറിയ താരങ്ങളെ വെച്ചും സിനിമ ചെയ്ത് വിജയിപ്പിക്കാനാവുമെന്ന് വിനയന്‍ വ്യക്തമാക്കി. 'പക്ഷേ ജോലിയോട് നൂറുശതമാനം ആത്മാര്‍ത്ഥ പുലര്‍ത്തുന്നവരായിരിക്കണം അതിന് പിന്നില്‍ പ്രവര്‍ത്തിക്കേണ്ടത്' വിനയന്‍ കൂട്ടിച്ചേര്‍ത്തു.

പുതുമുഖങ്ങളെയും രണ്ടാംനിര താരങ്ങളെയും വെച്ച് നിരവധി സൂപ്പര്‍ഹിറ്റുകള്‍ തീര്‍ത്ത ചരിത്രമുണ്ട് വിനയന്. പുതിയ സിനിമയായ ആകാശഗംഗ 2ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്കിടയില്‍ നിന്നാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

നാവാമുകുന്ദ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ജീവ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ശക്തന്‍ മാര്‍ക്കറ്റി' ന്റെ ഓഡിയോ പ്രകാശനം കൊച്ചി പാടിവട്ടത്തുള്ള അസീസിയ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടന്നത്. വേണു അയ്യന്തോള്‍ ആണ് നിര്‍മ്മാതാവ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X