മോഹന്‍ലാലിന്റെ ലാലിസത്തിനെതിരെ വിനയന്‍

By Aswathi

മുഖം നോക്കാതെ വിമര്‍ശിക്കുന്ന കാര്യത്തില്‍ സംവിധായകന്‍ വിനയനെ കഴിഞ്ഞട്ടേ മലയാള സിനിമയില്‍ മറ്റാരുമുള്ളൂ. സംവിധായകന്‍ കമലിനെയും ദിലീപിനെയുമൊക്കെ അടുത്തിടെ വിമര്‍ശനങ്ങള്‍ കൊണ്ട് തൊലിയുരിച്ച വിനയന്‍ ഇത്തവണ തിരിഞ്ഞിരിക്കുന്നത് മോഹന്‍ലാലിലേക്കാണ്.

മോഹന്‍ലാലിന്റെ ലാലിസത്തിനെതിരെയാണ് വിനയന്റെ വിമര്‍ശനം. ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെയാണ് പരിഹാസ്യത്തിന്റെ ഭാഷയില്‍ വിനയന്‍ വിമര്‍ശിച്ചിരിക്കുന്നത്. ലാലിസത്തിന്റെ പരിപാടിയുടെ അരങ്ങേറ്റത്തിനായി ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയും രണ്ട് കോടി രൂപയും കൊടുക്കുന്നതിനെതിരെയാണ് വിനയന്റെ വിമര്‍ശനം.

mohanlal-vinayan-lalisom

ലാലിസത്തിന്റെ പരിപാടിയുടെ അരങ്ങേറ്റത്തിനായി ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയും രണ്ട് കോടി രൂപയും കൊടുക്കുന്നു എന്ന് കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സാക്ഷാല്‍ സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ കേരളത്തില്‍ വച്ചു നടക്കുന്ന 35 -മത് ദേശീയ ഗെയിംസിന്റെ പരിപാടിയക്ക് ഫ്രീയായി പങ്കെടുക്കുന്നു എന്ന് കേട്ടപ്പോള്‍ അദ്ദേഹത്തോട് വലിയ ബഹുമാനം തോന്നി. അതേ സമയം നമ്മുടെ സ്‌പോര്‍ട്‌സ് മന്ത്രിയുടെ സംഘടനാ ശേഷിയെ പറ്റി സഹതാപമാണ് തോന്നിയത്.

പണം സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണെങ്കിലും അതിവിടുത്തെ ഓരോ പൗരനും കൊടുക്കുന്ന നികുതിപ്പണമാണെന്നു കൂടി അദ്ദേഹം ഓര്‍ത്തിരുന്നെങ്കില്‍ നന്നായിരുന്നേനെ. ഇതേവരെ ഒരു ഷോയും ഒരിടത്തും അവതരിപ്പിച്ചിട്ടില്ലാത്ത ഒരു ബാന്‍ഡ് ഗ്രൂപ്പ്, അതും കേരളത്തിലെ ഒരു സൂപ്പര്‍താരവും, ഒരു മ്യൂസിക് ഡയറക്ടറും ചേര്‍ന്ന് അവതരിപ്പിക്കുന്ന പരിപാടിക്ക് രണ്ടുകോടി രൂപ കൊടുക്കുന്നവരേയും അതു വാങ്ങുന്നവരേയും അഭിനന്ദിക്കാതെ തരമില്ലെന്ന് വിനയന്‍ പറയുന്നു. വിനയന്റെ പോസ്റ്റ് മുഴുവന്‍ വായിക്കൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X