»   » മോഹന്‍ലാല്‍ അറിയാതെ ഇതൊന്നും നടക്കില്ലെന്ന് തുറന്നടിച്ച് സംവിധായകന്‍ വിനയന്‍!!

മോഹന്‍ലാല്‍ അറിയാതെ ഇതൊന്നും നടക്കില്ലെന്ന് തുറന്നടിച്ച് സംവിധായകന്‍ വിനയന്‍!!

Posted By: Sanviya
Subscribe to Filmibeat Malayalam

ഫെഫ്കയിലെ സംവിധായകന്‍ സിബി മലയിലും ബി ഉണ്ണികൃഷ്ണനും അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും രാജി വയ്ക്കണമെന്ന് സംവിധായകന്‍ വിനയന്‍. തന്നെ ഇല്ലാതാക്കാന്‍ ഫെഫ്ക ഭാരാവാഹികളുടെ നേതൃത്വത്തില്‍ ശ്രമിച്ചുവെന്നും ഇതു സംഘടനയിലുള്ളവര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും വിനയന്‍ പറഞ്ഞു. എറണാകുളത്ത് പ്രസ്‌ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സംവിധായകന്‍ വിനയന്‍ പറഞ്ഞത്.

സംവിധായകന്‍ വിനയകന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം അമ്മയ്ക്കും ഫെഫയ്ക്കും പിഴ ഏര്‍പ്പെടുത്തിയിരുന്നു. വിനയന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്. സിനിമാപ്രവര്‍ത്തകരായ ഇന്നസെന്റ്, ഇടവേള ബാബു, സിബി മലയില്‍, ബി ഉണ്ണികൃഷ്ണന്‍ എന്നിവരും പിഴയടക്കണം.

മോഹന്‍ലാല്‍ അറിയാതെ സംഭവിക്കില്ല

അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ലാല്‍ അറിയാതെ സെക്രട്ടറി ഇടവേള ബാബു തനിയ്‌ക്കെതിരെ പ്രവര്‍ത്തിച്ചെന്ന് താന്‍ കരുതുന്നില്ലെന്നും സംവിധായകന്‍ വിനയന്‍ പറഞ്ഞു. തന്നെ ഇല്ലാതാക്കാന്‍ ഫെഫ്കയുടെ ഭാരവാഹികളുടെ നേതൃത്വത്തില്‍ ശ്രമിച്ചുവെന്നും ഇത് സംഘടനയിലുള്ളവര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും സംവിധായകന്‍ വിനയന്‍.

സത്യത്തിന്റെ വിജയം

ഇത് സത്യത്തിന്റെ വിജയമാണെന്ന് വിനയന്‍. ഈ വിജയം വിടപറഞ്ഞ തിലകന് സമര്‍പ്പിക്കുന്നതായും വിനയന്‍ പറഞ്ഞു. ഒരു സാംസ്‌കാരിക നായകനും തനിയ്‌ക്കെതിരെ പ്രതികരിക്കാന്‍ വന്നില്ല. തനിയ്ക്ക് വേണ്ടി സംസാരിച്ച സുകുമാര്‍ അഴിക്കോടിനെ മോശമായി അധിക്ഷേപിക്കുകയാണ് ഉണ്ടായത്. ഒപ്പമുണ്ടാകുമെന്ന് പലരും ഫോണ്‍ വിളിച്ചു പറ
ഞ്ഞു. പക്ഷേ എനിക്ക് നഷ്ടപ്പെട്ട എട്ടു വര്‍ഷം തിരികെ നല്‍കാന്‍ ആര്‍ക്കും കഴിയില്ല.

എന്നെ വിലക്കിയതിന് പിന്നില്‍

കമലും സിദ്ദിഖുമാണ് തന്നെ വിലക്കിയതിന് പിന്നിലെ ഏറ്റവും വലിയ തലച്ചോറായി പ്രവര്‍ത്തിച്ചത്. കമലും സിദ്ദിഖും അസത്യമായ സത്യവാങ്മൂലം നല്‍കി കേസില്‍ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ്. എന്നാല്‍ മനസാക്ഷിയ്ക്ക് മുന്നില്‍ ഇവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് വിനയന്‍.

എന്റെ സിനിമയില്‍ അഭിനയിക്കരുതെന്ന് പറഞ്ഞു

എന്റെ സിനിമയില്‍ അഭിനയിക്കരുതെന്ന് പറഞ്ഞ് പല നടന്മാരെയും പിന്തിരിപ്പിച്ചതായി ഞാന്‍ അറിഞ്ഞു. നടന്‍ ജയസൂര്യയോട് തന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പ്രശ്‌നമാകുമെന്ന് ബി ഉണ്ണികൃഷ്ണനും മറ്റും പറഞ്ഞു. ആദ്യ മൊഴിയില്‍ ജയസൂര്യ സത്യം പറഞ്ഞുവെങ്കിലും വിസ്താരത്തില്‍ അങ്ങനെ പറഞ്ഞതായി ഓര്‍ക്കുന്നില്ലെന്നായിരുന്നു നടന്റെ മറുപടി.

മധു അഡ്വാന്‍സ് തിരികെ തന്നു

നടന്‍ മധുവിനെയും അവര്‍ സിനിമയില്‍ അഭിനയിക്കരുതെന്ന് പറഞ്ഞ് വിലക്കിയിരുന്നു. അങ്ങനെ മധു അഡ്വാന്‍സ് തിരികെ നല്‍കി. ഒരിക്കല്‍ വിലക്ക് മറികടന്ന് മധു സിനിമയില്‍ അഭിനയിച്ചിരുന്നു. മധുവിന്റെ മൊഴി കമ്മീഷന്‍ പരിഗണി

വാടകഗുണ്ടകള്‍

സൂപ്പര്‍താരങ്ങളുടെ വാടകഗുണ്ടകളായാണ് ഇപ്പോള്‍ സംവിധായകര്‍ പ്രവര്‍ത്തിക്കുന്നത്. ഇവരെയൊക്കെയാണോ കലാകാരന്മാര്‍ എന്ന് വിളിക്കുന്നത്. ഇവരോടൊക്കെ എന്ത് തെറ്റ് ചെയ്തുവെന്ന് എനിക്ക് മനസിലാകുന്നില്ല. നല്ല സിനിമകള്‍ സംവിധാനം ചെയ്തതോ, അതോ പുതുമുഖങ്ങളെ സിനിമയില്‍ അവതരിപ്പിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്.

വിനയന്റെ അപ്രഖ്യാപിത വിലക്ക്

അപ്രഖ്യാപിത വിലക്കാണ് മലയാള സിനിമയില്‍ വിനയന് നിലനിന്നിരുന്നത്. അമ്മ നാലു ലക്ഷം രൂപയും ഫെഫ്ക 81,000 രൂപയുമാണ് പിഴയായി നല്‍കേണ്ടത്. ഇന്നസെന്റ് 51,000 രൂപയും സിബി മലയില്‍ 61,000 രൂപയും നല്‍കണം.

English summary
Vinayan against superstars in Malayalam cinema.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam