മലയാളത്തിലെ കിടിലന്‍ ഹൊറര്‍ കോമഡി ചിത്രം ആകാശ ഗംഗയ്ക്ക് 2 ഭാഗം! വിനയന്‍ വരുന്നത് ചുമ്മാതല്ല!!

Recommended Video

വിനയന്‍ വരുന്നത് ചുമ്മാതല്ല | filmibeat Malayalam

മലയാള സിനിമാലോകത്തെ ഞെട്ടിക്കുന്നൊരു തീരുമാനമായിരുന്നു കഴിഞ്ഞ ദിവസം സംവിധായകന്‍ വിനയന്‍ പുറത്ത് വിട്ടത്. വര്‍ഷങ്ങളോളം പിണക്കത്തിലായിരുന്ന മോഹന്‍ലാലും വിനയനും പുതിയ സിനിമയിലൂടെ ഒന്നിക്കുകയാണ്. വിനയന്‍ തന്നെയായിരുന്നു അക്കാര്യം വ്യക്തമാക്കിയത്. മലയാള സിനിമയില്‍ നിന്നും വിലക്ക് നേരിട്ടതോടെ വിനയന്റെ കാലം കഴിഞ്ഞെന്ന് എല്ലാവരും കരുതിയെങ്കില്‍ അതെല്ലാം തട്ടിത്തെറിപ്പിച്ചാണ് വിനയന്റെ വരവ്. കലാഭവന്‍ മണിയുടെ കഥയുമായെത്തി ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ ഗംഭീര തിരിച്ച് വരവായിരുന്നു വിനയന്‍ നടത്തിയത്.

akasha-ganga

മോഹന്‍ലാലുമായിട്ടുള്ള സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റൊരു സിനിമ കൂടി വരുന്നതായി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ വിനയന്‍ വ്യക്തമാക്കിയിരിക്കുകയാണ്. വിനയന്റെ സിനിമകള്‍ക്ക് വിവിധ സംഘടനകള്‍ ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് മാറിയ സാഹചര്യത്തിലാണ് വലിയ കാന്‍വാസില്‍ സാങ്കേതിക തികവോടെ ചിത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് വിനയന്‍ പറയുന്നത്.

വിനയന്‍ സംവിധാനം ചെയ്ത് മലയാളത്തിലെ എക്കാലത്തെയും ഹിറ്റായ ഹൊറര്‍ കോമഡി ചിത്രമായ ആകാശ ഗംഗയുടെ രണ്ടാം ഭാഗം വരുന്നതായിട്ടാണ് പറയുന്നത്. 1999 ലായിരുന്നു ആകാശ ഗംഗ റിലീസ് ചെയ്യുന്നത്. ദിവ്യ ഉണ്ണിയും മയൂരിയും നായികമാരായി എത്തിയ ചിത്രത്തില്‍ റിയാസും മുകേഷുമായിരുന്നു നായകന്മാര്‍. ബെന്നി പി നായരമ്പലം തിരക്കഥ ഒരുക്കിയ സിനിമയുടെ രണ്ടാം ഭാഗം വരുമ്പോള്‍ ആര് കഥ ഒരുക്കുമെന്നോ താരങ്ങള്‍ ആരൊക്കെയാണെന്നോ വ്യക്തമല്ല. വരും ദിവസങ്ങളില്‍ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വിനയന്‍ തന്നെ പുറത്ത് വിടുമെന്നാണ് കരുതുന്നത്.

Read more about: vinayan വിനയന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X