വിനയനെ മാക്ട പ്രസിഡന്റായി തിരഞ്ഞെടുത്തു

By Staff

കൊച്ചി: മാക്ടയുടെ പുതിയ പ്രസിഡന്റായി സംവിധായകന്‍ വിനയനെ തിരഞ്ഞെടുത്തു. ബൈജു കൊട്ടാരക്കരയെ ജനറല്‍ സെക്രട്ടറിയായും സംവിധായകന്‍ മോഹനനെ വര്‍കിങ്‌ പ്രസിഡന്റായും തിരഞ്ഞെടുത്തിട്ടുണ്ട്‌.

എഡിറ്റര്‍ ലോകനാഥനാണ്‌ ട്രഷറര്‍. മാക്ട ഫെഡറേഷന്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി വിനയന്‍ വിഭാഗം എറണാകുളത്ത്‌ വിളിച്ചുചേര്‍ത്ത യോഗത്തിലാണ്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്‌. പത്തു പേരടങ്ങുന്ന നിര്‍വ്വാഹക സമിതിയെയും തിരഞ്ഞെടുത്തിട്ടുണ്ട്‌.

ഇതിനിടെ സംവിധായകന്‍ സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘടനയായ ഫെഫ്‌ക ഈ മാസം കൊച്ചിയില്‍ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ഫെഫ്‌കയ്‌ക്ക്‌ ഐഫെക്‌, ഫെഫ്‌സി തുടങ്ങിയ സംഘടനകളുടെ അംഗീകാരമുണ്ട്‌.

മലയാള ചലച്ചിത്രവേദിയിലെ സജീവ അംഗങ്ങള്‍ തങ്ങളോടൊപ്പമാണെന്നും മാക്ട ഫെഡറേഷനെ കാര്യമായി പരിഗണിക്കേണ്ടതില്ലെന്നുമാണ്‌ ഫെഫ്‌ക പറയുന്നത്‌.

എന്നാല്‍ കേന്ദ്ര സംഘടനകള്‍ ആര്‍ക്കെങ്കിലും കേരളത്തില്‍ അംഗീകാരം നല്‍കുന്നുണ്ടെങ്കില്‍ അത്‌ മാക്ട ഫെഡറേഷന്‌ മാത്രമായിരിക്കുമെന്ന്‌ വിനയന്‍ പറഞ്ഞു. മാക്ട ഫെഡറേഷനിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാനാണ്‌ കേന്ദ്ര സംഘടനാ പ്രതിനിധികള്‍ കേരളത്തില്‍ എത്തിയത്‌.

ഇതിന്റെയെല്ലാം നിയമപരമായ രേഖകള്‍ ഞങ്ങളുടെ കയ്യിലുണ്ട്‌. അതിനാല്‍ അവര്‍ക്ക്‌ മറ്റു സംഘടനകള്‍ക്ക്‌ അംഗീകാരം നല്‍കാനാവില്ല. നല്‍കിയാല്‍ അത്‌ നിയമ പ്രശ്‌നമായി മാറും.

ബന്ധപ്പെട്ട വാര്‍ത്തകള്‍














Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X