ഇന്നസെന്റും ബി ഉണ്ണികൃഷ്ണനും പാരവെച്ചെന്ന് വിനയന്‍
കൊച്ചി: തന്റെ റിലീസിനൊരുങ്ങിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച സംവിധായകന്‍ വിനയന്‍ നടന്‍ ഇന്നസെന്റും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ചേര്‍ന്ന് തന്റെ സിനിമ തകര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി രംഗത്തെത്തി. ലിറ്റില്‍ സൂപ്പര്‍മാന്‍ എന്ന വിനയന്റെ പുതിയ ചിത്രത്തില്‍ സഹകരിക്കാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തി പിന്മാറ്റിയെന്നാണ് വിനയന്റെ ആരോപണം.
ചിത്രത്തില്‍ അഭിനയിക്കാന്‍ ഷമ്മി തിലകനും സംഗീത സംവിധാനത്തിനായി എം ജയചന്ദ്രനും തയ്യാറായെങ്കിലും ഇരുവരെയും ഭീഷണിപ്പെടുത്തിയെന്ന് വിനയന്‍ പറയുന്നു. ഇന്നസെന്റ് നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയതായി ഷമ്മി തിലകന്‍ തന്നോട് പറഞ്ഞെന്ന് വിനയന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. എം ജയചന്ദ്രനെ ബി ഉണ്ണികൃഷ്ണന്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇന്റസ്ട്രിയില്‍ പുറത്താക്കുമെന്ന് പറഞ്ഞതായും വിനയന്‍ പറയുന്നു.

ഇന്നസെന്റിന്റെ ഭീഷണിയെത്തുടര്‍ന്ന് ഷമ്മി തിലകന്‍ അഡ്വാന്‍സ് ആയി വാങ്ങിയ 50,000 രൂപ തിരിച്ചുതന്നു. തന്നെക്കൊണ്ട് ഒറ്റ സിനിമപോലും ചെയ്യിക്കില്ലെന്നാണ് അമ്മയുടെ നേതാവിന്റെ വാശി. ബി ഉണ്ണികൃഷ്ണന്റെ ഭീഷണിയുണ്ടെന്ന് ജയചന്ദ്രന്‍ പറഞ്ഞപ്പോള്‍ താന്‍ തന്നെയാണ് പിന്‍മാറാന്‍ ആവശ്യപ്പെട്ടതെന്നും മോഹന്‍ സിതാരയെകൊണ്ട് സംഗീതസംവിധാനം ചെയ്യിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു.
എല്ലാ വിലക്കുകളെയും അതിജീവിച്ചുകൊണ്ട് വിനയന്‍, സിനിമകള്‍ ചെയ്യുകയും പ്രേക്ഷകര്‍ സിനിമ കാണുകയും ചെയ്യുന്നത് ഇവര്‍ക്ക് രസിക്കുന്നില്ല. അമ്മയും ഫെഫ്കയും മാഫിയയെ പോലെയാണെന്ന് നടന്‍ തിലകന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് വിലക്കുവരികയും ചെയ്തു. ഫേസ്ബുക്ക് കുറിപ്പിനൊടുവില്‍ റിലീസിന് തയ്യാറായ ലിറ്റില്‍ സൂപ്പര്‍മാന്‍ റിയാലിറ്റിയും ഫാന്റസിയും ഇടകലര്‍ന്ന നല്ല സിനിമയായിരിക്കുമെന്നും വിനയന്‍ ഉറപ്പു തരുന്നുണ്ട്.


Click it and Unblock the Notifications