ശരീരം ചവിട്ടുപടിയാക്കിയ ജെയ്‌സലിന് വിനയന്റെ സമ്മാനം! യുവതലമുറയ്ക്ക് മുന്നില്‍ ശിരസ്സ് നമിക്കുന്നു!

By Nimisha

ശക്തമായ മഴയ്ക്കിടയില്‍ ഡാമുകള്‍ കൂടി തുറന്നതോടെ പലയിടങ്ങിലും വെളളം പൊങ്ങിയിരുന്നു. വീട്ടിനകത്തേക്ക് വെള്ളം കയറിയപ്പോള്‍ പലരും മുകള്‍നിലയിലേക്കും ടെറസ്സിലേക്കുമൊക്കെ മാറിയിരുന്നു. വിവിധ ജില്ലകളിലായി നിരവധി ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. വെള്ളപ്പൊക്കത്തില്‍പ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി കേരളമൊന്നാകെ അണിനിരന്നിരുന്നു. താരങ്ങളും ഈ യഞ്ജത്തില്‍ പങ്കാളികളായിരുന്നു. ക്യാംപുകളിലേക്ക് വേണ്ട സാധനങ്ങളെത്തിച്ചും കലക്ഷന്‍ സെന്ററില്‍ പാക്കിങ്ങിലേര്‍പ്പെട്ടുമൊക്കെയായിരുന്നു പലരും പിന്തുണ അറിയിച്ചത്.

ടൊവിനോ തോമസ്, രാജീവ് പിള്ള തുടങ്ങിയ താരങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങിയിരുന്നു. ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ക്ക് നല്‍കാത്ത ക്രഡിറ്റൊന്നും തനിക്ക് വേണ്ടെന്നായിരുന്നു ടൊവിനോ പറഞ്ഞത്. ഹീറോയിസം കാണിക്കുന്നതിന് വേണ്ടിയല്ല അങ്ങനെ ചെയ്തതെന്ന് രാജീവ് പിളളയും വ്യക്തമാക്കിയിരുന്നു. വെള്ളപ്പൊക്കം കാരണം വീടുകളില്‍ നിന്നും നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. മത്സ്യത്തൊഴിലാളികളും ഇക്കാര്യത്തില്‍ സജീവമായി മുന്നിലുണ്ടായിരുന്നു. തന്റെ ശരീരം ചവിട്ടുപടിയാക്കി നിന്ന ജെയ്‌സലിനെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ ആദരവ് പ്രകടിപ്പിച്ച്, സമ്മാനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് സംവിധായകന്‍ വിനായകന്‍.

ജെയ്‌സലിന് സമ്മാനവുമായി വിനയന്‍

ജെയ്‌സലിന് സമ്മാനവുമായി വിനയന്‍

ദേശീയ ദുരനന്തനിവാരണ സേനയുടെ അറിയിപ്പ് ലഭിച്ചതിന് പിന്നാലെയായാണ് ജെയ്‌സലും സുഹൃത്തുക്കളും രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നിരവധി പേരായിരുന്നു താനൂരിനടുത്തുള്ള മുതലമാടില്‍ വെള്ളപ്പൊക്കത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബോട്ടിലേക്ക് കയരാനായി ബുദ്ധുമുട്ടിയിരുന്ന സ്ത്രീകള്‍ക്ക് തന്റെ ശരീരം ചവിട്ടുപടിയാക്കിയിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ചത്. ജെയ്‌സലിന് സമ്മാനം നല്‍കുന്നുവെന്നറിയിച്ച് സംവിധായകന്‍ വിനയന്‍ കഴിഞ്ഞ ദിവസമാണ് രംഗത്തുവന്നത്.

സ്‌നേഹവും ആദരവും

സ്‌നേഹവും ആദരവും

പ്രളയദുരന്തത്തില്‍ എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന തരത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളി ജെയ്‌സിന് താന്‍ ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കുന്നുവെന്നും ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തോട് സൂചിപ്പിച്ചപ്പോള്‍ അദ്ദേഹത്തിനുണ്ടായ സന്തോഷം തന്നെ സംബന്ധിച്ച് വലിയൊരു സംതൃപ്തിയാണ് തന്നതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ചാനലുകളിലൂടെ അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് മനസ്സിലാക്കിയപ്പോള്‍ ആ ചെറുപ്പക്കാരനോട് സ്‌നേഹവും ആദരവുമൊക്കെ തോന്നിയോന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

പോത്സാഹനമാകുമെന്ന് കരുതുന്നു

പോത്സാഹനമാകുമെന്ന് കരുതുന്നു

ജീവന്‍ പോലും പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഇതൊരു പോത്സാഹനമാകുമെന്ന് കരുതുന്നു. അതിനാലാണ് അദ്ദേഹത്തിന് ചെറിയൊരു സമ്മാനം നല്‍കുന്നത്. നമ്മുടെ നാട്ടിലെ നന്മയുടെ പ്രതീകങ്ങളായ മത്സ്യത്തൊഴിലാളികളുടെ ആര്‍ദ്രതയും കരുണയുമുള്ള സ്‌നേഹ സമ്പന്നരായ നമ്മുടെ യുവതലമുറയുടെ മുന്നില്‍ ശിരസ്സ് നമിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ചവിട്ടുപടിയായി നിന്നു

ചവിട്ടുപടിയായി നിന്നു

ഉയരമുള്ള ബോട്ടിലേക്ക് കയറാന്‍ ബുദ്ധിമുട്ടുന്ന സ്ത്രീകളെ കണ്ടപ്പോള്‍ സംശയിച്ച് നില്‍ക്കാതെ അവര്‍ക്കും ബോട്ടിനുമിടയില്‍ കുനിഞ്ഞുനില്‍ക്കുകയായിരുന്നു ജെയ്‌സല്‍. തുടക്കത്തില്‍ ഒന്നു മടിച്ചുനിന്നെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ പുറത്തുചവിട്ടി അവരെല്ലാം ബോട്ടിലേക്ക് കയറുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് കാണാം

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍രെ പൂര്‍ണ്ണരൂപം കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X