»   » മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമില്ലാത്ത സ്‌നേഹം, മീഡിയക്കാര്‍ നന്ദികേട് കാണിക്കുന്നു

മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമില്ലാത്ത സ്‌നേഹം, മീഡിയക്കാര്‍ നന്ദികേട് കാണിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

രജനികാന്തിന്റെ കബാലിക്ക് അമിത പബ്ലിസിറ്റി നല്‍കുന്നതിനെതിരെ സംവിധായകന്‍ വിനയന്‍. സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയുടെയൊ മോഹന്‍ലാലിന്റെയൊ ഒരു ചിത്രത്തിനും കിട്ടാത്ത അഭൂതപൂര്‍വ്വമായ പബ്ലിസിറ്റിയാണ് ഒരു സാധാരണ ചിത്രമായ കബാലിക്ക് മീഡിയകള്‍ കൊടുക്കുന്നത്. മലയാളം സിനിമയ്ക്ക് വേണ്ടിയാണോ തമിഴ് സിനിമയ്ക്ക് വേണ്ടിയാണോ മലയാളം ഫിലിം ഇന്‍ഡസ്ട്രികളും കേരളത്തിലെ മീഡിയകളും പ്രവര്‍ത്തിക്കുന്നതെന്ന കാര്യം ഗൗരവമായി തന്നെ വിലയിരുത്തേണ്ടതാണെന്ന് വിനയന്‍ പറയുന്നു.

Read Also: എന്തിനാണിങ്ങനെ കബാലി എന്ന് പറഞ്ഞ് അലറുന്നത്, ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രം എന്നതിനപ്പുറം എന്താണതില്‍?

വിനയന്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് അന്യഭാഷ ചിത്രത്തിന് കൊടുക്കുന്ന അമിത പ്രാധാന്യത്തെ കുറിച്ച് പ്രതികരിച്ചത്. കബാലിക്ക് കൊടുത്ത വാര്‍ത്ത പ്രാധാന്യത്തിന്റെ പത്തിലൊന്ന് മലയാളം സിനിമകള്‍ക്ക് കൊടുത്തിരുന്നെങ്കില്‍ ഏത് മോശം സിനിമയും ഹൗസ്ഫുള്ളായി ഓടുമെന്നും വിനയന്‍ പറയുന്നു.

കബാലി കാരണം പണി കിട്ടിയ മലയാള സിനിമകള്‍

306 സ്‌ക്രീനുകള്‍, 2000 പ്രദര്‍ശനങ്ങള്‍, കബാലി കേരളത്തില്‍ നിന്നും നേടിയത്

മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമില്ലാത്ത സ്‌നേഹം, മീഡിയക്കാരും മലയാള ഇന്‍ഡസ്ട്രിയും നന്ദികേട് കാണിക്കുന്നു

വമ്പന്‍ പ്രതീക്ഷയോടെയാണ് തിയേറ്ററുകകളില്‍ എത്തിയ കബാലി സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നേടുന്നത്. എന്നാല്‍ അക്കാര്യം മറച്ചു വച്ചുകൊണ്ട് ലോകാത്ഭുതമാണ് കബാലി എന്ന തരത്തില്‍ മീഡിയകള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെ കുറിച്ചും വിനയന്‍ പറഞ്ഞു.

മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമില്ലാത്ത സ്‌നേഹം, മീഡിയക്കാരും മലയാള ഇന്‍ഡസ്ട്രിയും നന്ദികേട് കാണിക്കുന്നു

കബാലിയോട് കാണിക്കുന്ന സ്‌നേഹം എന്തുകൊണ്ട് മലയാള സിനിമയോട് കാണിക്കുന്നില്ല. സിനിമാക്കാരുടെ കോടിക്കണക്കിന് രൂപയാണ് പബ്ലിസിറ്റിക്ക് വേണ്ടി മീഡിയക്കാര്‍ വാങ്ങുന്നത്- വിനയന്‍.

മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമില്ലാത്ത സ്‌നേഹം, മീഡിയക്കാരും മലയാള ഇന്‍ഡസ്ട്രിയും നന്ദികേട് കാണിക്കുന്നു

മലയാള സിനിമയില്‍ അടുത്തിടെ പുറത്തിറങ്ങിയ കസബ, അനുരാഗ കരിക്കിന്‍ വെള്ളം, കരിങ്കുന്നം സിക്‌സസ് തുടങ്ങിയ നല്ല ചിത്രങ്ങളെ തിയേറ്ററുകളില്‍ നിന്നിറക്കിവിട്ടാണ് കബാലിയെ വരവേറ്റത്. മലയാള സിനിമാ ഇന്‍ഡസ്ട്രി കാണിച്ച ഏറ്റവും വലിയ നന്ദിക്കേടാണിതെന്നും വിനയന്‍ പറയുന്നു.

മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമില്ലാത്ത സ്‌നേഹം, മീഡിയക്കാരും മലയാള ഇന്‍ഡസ്ട്രിയും നന്ദികേട് കാണിക്കുന്നു

തമിഴിന് ഹൈപ്പ് കൊടുത്തോളൂ... പക്ഷേ അതിന്റെ പത്തിലൊന്നെങ്കിലും മലയാള സിനിമയോട് കാണിക്കണമെന്നും വിനയന്‍ പറയുന്നു.

മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമില്ലാത്ത സ്‌നേഹം, മീഡിയക്കാരും മലയാള ഇന്‍ഡസ്ട്രിയും നന്ദികേട് കാണിക്കുന്നു

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

English summary
vinayan facebook post against kerala media excess publicity for Kabali.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam