»   » തിലകന്റെ അനുഭവം മറന്നോ? ഫാസിസത്തെപ്പറ്റി പറയാന്‍ ഫെഫ്കക്ക് എന്ത് അവകാശം?: വിനയന്‍

തിലകന്റെ അനുഭവം മറന്നോ? ഫാസിസത്തെപ്പറ്റി പറയാന്‍ ഫെഫ്കക്ക് എന്ത് അവകാശം?: വിനയന്‍

Posted By: Nihara
Subscribe to Filmibeat Malayalam

കലാകാരന്‍മാരുടെ ആവിഷ്‌കാര സ്വാതന്ത്രത്തിലിടപെടുന്ന സംഘപരിവാര്‍ നീക്കത്തിനെതിരെ ഫെഫ്കയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം നടത്തിയിരുന്നു. എംടി വാസുദേവന്‍ നായര്‍ക്കും കമലിനുമെതിരെയുള്ള ആക്രമണത്തില്‍ ശക്തമായ പ്രതിഷേധമാണ് മലയാള സിനിമ ഒന്നടങ്കം രേഖപ്പെടുത്തിയത്.

ഫെഫ്ക നടത്തിയ പരിപാടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര സംവിധായകന്‍ വിനയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

തിലകനെ ഫെഫ്ക വിലക്കിയതിന് തെളിവുണ്ട്

അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ തിലകനെ ഫെഫ്ക വിലക്കിയിരുന്നു. മലയാള സിനിമയിലെ അതുല പ്രതിഭയായ തിലകനോട് ഫെഫ്ക ചെയ്തത് മറക്കാന്‍ കഴിയില്ല. അതുകൊണ്ട് ഫാസിസത്തിനെതിരെ സംസാരിക്കാന്‍ എന്തവകാശമാണ് ഈ സംഘടനയ്ക്ക് ഉള്ളതെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിനയന്‍ ചോദിക്കുന്നത്.

വിലക്കിയതിന് തെളിവുണ്ട്

ഫെഫ്ക സംഘടനയിലെ ഒരാള്‍ പോലും തിലകനുമായി സഹകരിക്കരുതെന്ന് കാണിച്ച് ബി ഉണ്ണികൃഷ്ണന്‍ ഇറക്കിയ ഉത്തരവിന്റെ കുറിപ്പും വിനയന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടു

കേരളത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടന ഫെഫ്കയാണെന്ന് തിലകന്‍ അഭിപ്രായപ്പെട്ടിരുന്നു. അതിനദ്ദേഹം അനുഭവിച്ച വിലക്കും പീഡനവും നേരിട്ടു കണ്ടതാണ്. അങ്ങനെ ചെയ്തിട്ടില്ലെന്നും പറഞ്ഞ് ഫെഫ്ക ഭാരവാഹികള്‍ രംഗത്തുവരുമെന്ന് അറിയാവുന്നതിനാലാണ് ഉത്തരവിന്റെ പകര്‍പ്പുസഹിതം പോസ്റ്റ് ഇട്ടത്.

തിലകനെ അഭിനയിപ്പിച്ചതിന് അക്ബര്‍ അലിക്ക് സസ്‌പെന്‍ഷന്‍

അച്ഛന്‍ എന്ന സിനിമയില്‍ തിലകനെ അഭിനയിപ്പിച്ചു എന്ന കുറ്റമാരോപിച്ച് സംവിധായകന്‍ അക്ബര്‍ അലിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് നീക്കിയതുകൊണ്ടുള്ള ഉത്തരവും ഫെഫ്ക ഇരക്കിയിരുന്നു. അഥിന്റെ കോപ്പിയും വിനയന്റെ പോസ്റ്റിലുണ്ട്.

വിനയന്റെ ഫേസ്ബുക്ക് വിശദമായി വായിക്കാം

English summary
Facebook post of Vinayan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam