മാക്ട ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് വിനയന്‍ പക്ഷം ബഹിഷ്‌ക്കരിയ്‌ക്കുന്നു
കൊച്ചി: മാക്ട ഫെഡറേഷന്‍ തിരഞ്ഞെടുപ്പില്‍ വിനയന്‍ നയിക്കുന്ന ഔദ്യോഗിക പക്ഷത്തെ ചിലര്‍ വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചു. മാക്ടയില്‍ പ്രധാന മത്സരം നടക്കുന്ന സംവിധായക യൂണിയനിലേക്കും റൈറ്റേഴ്‌സ് യൂണിയനിലേക്കും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ഔദ്യോഗിക പക്ഷക്കാരാണ് പിന്‍മാറ്റം പ്രഖ്യാപിച്ചിട്ടുള്ളത്.
സംവിധായക യൂണിയനില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിയ്‌ക്കുന്ന ബൈജു കൊട്ടാരക്കര, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിയ്‌ക്കുന്ന കെ. മോഹന്‍, റൈറ്റേഴ്‌സ് യൂണിയനില്‍ ജനറല്‍ സെക്രട്ടറി പദവിയിലേക്ക് മത്സരിയ്‌ക്കുന്ന ബിജു വട്ടപ്പാറ എന്നിവരാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിയ്‌ക്കുന്നതായി ശനിയാഴ്‌ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
ഐഫക്കിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലായെന്നാരോപിച്ചാണ് ഇവര്‍ ബഹിഷ്‌ക്കരണം നടത്തുന്നത്.
ഇരു യൂണിയനിലേയും ഒട്ടേറെ അംഗങ്ങള്‍ക്ക് ഭീമമായ തുക യൂണിയനിലേക്ക് ഡെപ്പോസിറ്റുകള്‍ നല്‌കാത്തതിനാല്‍ വോട്ടവകാശം നിഷേധിയ്‌ക്കപ്പെട്ടുവെന്നും ഐഫക്കിന്റെയും ഫെഫ്‌സിയുടെയും പ്രതിനിധികളെ വിമതപക്ഷം പ്രലോഭനങ്ങള്‍ നല്‌കി വശത്താക്കിയെന്നും വിനയന്‍ പക്ഷം ആരോപിച്ചിട്ടുണ്ട്.
മാക്ട തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ലഭിയ്‌ക്കേണ്ടവര്‍ അംഗത്വ ഫീസും വാര്‍ഷിക സംഖ്യയും അടയ്‌ക്കണമെന്ന് നേരത്തെ ഐഫക്കിന്റെ മേല്‍നോട്ടത്തിലുള്ള സ്‌ക്രൂട്ടിനി കമ്മിറ്റി നിബന്ധന വെച്ചിരുന്നു.
തിരഞ്ഞെടുപ്പില്‍ യൂണിയന്‍ പിടിച്ചടക്കുന്നതിന്റെ ഭാഗമായി ഇരുപക്ഷവും ഒട്ടേറെ പേരെ യൂണിയനില്‍ തിരുകിക്കയറ്റിയ സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശമുണ്ടായിരുന്നത്.
ഫീസ് കുടിശ്ശിക അടയ്‌ക്കേണ്ട അവസാന ദിവസമായ ശനിയാഴ്‌ച തങ്ങള്‍ക്കൊപ്പമുള്ളവര്‍ക്ക് വേണ്ടി സിദ്ധിഖിന്റെ നേതൃത്വത്തിലുള്ള വിമതപക്ഷം ലക്ഷങ്ങള്‍ ഇറക്കി വോട്ടവകാശം ഉറപ്പാക്കിയിട്ടുണ്ടെന്നറിയുന്നു.
അതെ സമയം സിനിമയില്‍ അത്ര സജീവമല്ലാത്ത വിനയന്‍ ഗ്രൂപ്പിന് വന്‍ തുക ഇതിന് വേണ്ടി മുടക്കാന്‍ കഴിഞ്ഞില്ലെന്നും ഇതാണവര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിയ്‌ക്കാന്‍ ഒരുങ്ങുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സെപ്‌റ്റംബര്‍ 6,7 തീയതികളിലായി എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് ഹൈസ്‌ക്കൂളിലാണ് തിരഞ്ഞെടുപ്പ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications











