പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിലാഴ്ത്തി വിനയൻ! ആകാശഗംഗ 2, ടീസർ പുറത്ത്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിനയൻ ചിത്രമാണ് ആകാശഗംഗ 2. ഒരു കാലത്ത് പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ചിത്രമായിരുന്നു ഇത്. ആകാംശഗംഗ 2 ന്റെ ടീസർ പുറത്ത്.

ഭയപ്പെടുത്തുന്ന രംഗങ്ങൾ ഉൾപ്പെടുത്ത ഉദ്വേദജനമായ ടീസറാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഒരു മിനിറ്റ് ദൈർഘ്യമുളള ടീസറിന് പ്രേക്ഷകരെ ഭീതിയിലാഴ്ത്താൻ കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ടീസറിന് ലഭിക്കുന്നത്.
വിനയന്റെ മകൻ വിഷ്ണു വിനയനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പുതുമുഖനടി ആരതിയാണ് ചിത്രത്തിലെ നായിക. രമ്യ കൃഷ്ണൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, സലിം കുമാർ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, പ്രവീണ, തെസ്നിഖാൻ, രാജമണി, ഹരീഷ് പേരടി, സുനിൽ സുഗത, ഇടവേള ബാബു, റിയാസ് ഖാൻ, സാജു കൊടിയൻ, നസീർ സംക്രാന്തി, വത്സല മേനോൻ, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് മറ്റ് പ്രധാനന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആകാശഗംഗ ആദ്യ ഭാഗം ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ തന്നെയാണ് ചിത്രത്തിന്റ രണ്ടാം ഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത്. പ്രകാശ് കുട്ടിയാണ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഹരീഷ് നാരായണനും രമേശ് നായരും ചേർന്നാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബിജിപാൽ സംഗീതം.


Click it and Unblock the Notifications











