»   » സഹപ്രവര്‍ത്തകയ്ക്ക് ധൈര്യം നല്‍കിയ പൃഥിക്ക് അഭിനന്ദനം, ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും വിനയന്‍

സഹപ്രവര്‍ത്തകയ്ക്ക് ധൈര്യം നല്‍കിയ പൃഥിക്ക് അഭിനന്ദനം, ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും വിനയന്‍

Posted By: Nihara
Subscribe to Filmibeat Malayalam

യുവഅഭിനേത്രിയെ ആക്രമിച്ച കേസിലെ യഥാര്‍ത്ഥ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ടു വന്ന് കടുത്ത ശിക്ഷ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സര്‍ക്കാരിന് തന്നെ നാണക്കേുണ്ടാക്കുമെന്ന് സംവിധായകന്‍ വിനയന്‍. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നുള്ള കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാവുന്നതാണ്. അതിനാല്‍ത്തന്നെ ഇത്തരമൊരു സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷനല്‍കണമെന്നും വിനയന്‍ അഭിപ്രായപ്പെടുന്നു.

ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവത്തെക്കുറിച്ച് വിനയന്‍ പ്രതികരിച്ചിട്ടുള്ളത്. സിനിമാ മേഖലയിലെ തന്നെ ചിലര്‍ കരുതിക്കൂട്ടി ആക്രമിക്കാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ആദ്യം പകച്ചു പോയെങ്കിലും പിന്നീട് ആത്മവിശ്വാസത്തോടെ ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ തീരുമാനിച്ച നടിയുടെ ധൈര്യത്തിനെ അഭിന്ദിക്കുന്നു.

പൃഥ്വിക്കും അഭിനന്ദനങ്ങള്‍

തനിക്കു നേരെയുണ്ടായ ആക്രമത്തില്‍ തളര്‍ന്ന് നിന്നിരുന്ന സഹപ്രവര്‍ത്തകയെ തിരികെ പ്രൊഫഷനിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ധൈര്യം നല്‍കിയ യുവതാരം പൃഥ്വിരാജിനെ വിനയന്‍ അഭിനന്ദിച്ചു. പൃഥ്വി നല്‍കിയ പോത്സാഹനം തികച്ചും അഭിനന്ദനാര്‍ഹമാണ്.

അവള്‍ക്കു ധൈര്യം നല്‍കിയ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍

പുതുതായി ഷൂട്ടിങ്ങ് ആരംഭിച്ച അവരുടെ സിനിമയാക്ക് ഭാവുകങ്ങള്‍ നേരുന്നു. പ്രിയ നടിക്കു പിടിച്ചു നില്‍ക്കാന്‍ തന്റേടം പകര്‍ന്നു നല്‍കിയ മഞ്ജുവാര്യര്‍ ഉള്‍പ്പടെയുള്ള സഹപ്രവര്‍ത്തകരേയും ഈ അവസരത്തില്‍ അഭിനന്ദിക്കുന്നു.. ആരും തകര്‍ന്നുപോകുന്ന അവസ്ഥയിലും ഈ കലാകാരി കാണിച്ച ആത്മ ധൈര്യം ഇന്നാട്ടിലേ എല്ലാ പെണ്‍കുട്ടികള്‍ക്കും മാതൃകയാണ്.

സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം

നടിയെ ആക്രമിച്ച സംഭവത്തിനു മുന്നിലും പിന്നിലുമായി പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം. അര്‍ഹിക്കുന്ന ശിക്ഷയും നല്‍കണം. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കൊച്ചു കുട്ടികള്‍ക്കു പോലും അറിയാമെന്നും വിനയന്‍ കുറിച്ചിട്ടുണ്ട്.

ഉന്നതങ്ങളില്‍ നിന്നുള്ള പ്രവചനങ്ങളല്ല വേണ്ടത്

സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണമാണു വേണ്ടത്. അല്ലാതെ ഉന്നതങ്ങളില്‍ നിന്നുള്ള പ്രവചനങ്ങളല്ല. താരത്തിനു പോലും നീതി ലഭിക്കാത്തത്ര രീതിയില്‍ നിയമപാലകരെയും ഭരണാധികാരികളെയും സ്വാധീനിക്കാന്‍ തക്ക കറുത്ത കരങ്ങള്‍ ഈ നാട്ടിലുണ്ടെന്ന് വന്നാല്‍ പിന്നെ സാധാരണ പെണ്‍കുട്ടികളുടെ അവസ്ഥ എന്താകുമെന്നും വിനയന്‍ ചോദിക്കുന്നു.

English summary
Director Vinyan's facebook post.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam