മോഹന്‍ലാല്‍ സമ്മതിച്ചു; വെറുമൊരു സിനിമയല്ല, മാസ് എന്റര്‍ടെയിനര്‍ ആയിരിക്കുമെന്ന് ഉറപ്പ് നല്‍കി വിനയന്‍
മോഹന്‍ലാലിനെ നായകനാക്കി വിനയന്റെ സംവിധാനത്തില്‍ സിനിമ വരുന്നതായി മുന്‍പേ പ്രഖ്യാപിച്ചിരുന്നു. ഇരുവരും ഒരുമിച്ച് സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഇടക്കാലത്ത് രാവണന്റെ വേഷത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന സിനിമയായിരിക്കും ഇതെന്ന പ്രചരണം വന്നിരുന്നു. എന്നാല്‍ ഇനിയും കഥ തീരുമാനിച്ചിട്ടില്ലെന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്.
എന്തൊരു ക്യൂട്ട് ആണ്, പച്ച സാരിയിൽ മനോഹരിയായി നടി ഐശ്വര്യ മേനോൻ, ചിത്രങ്ങൾ കാണാം
ഏറ്റവും പുതിയതായി മോഹന്‍ലാലിന്റെ സിനിമയെ കുറിച്ചുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു താനൊരുക്കാന്‍ പോവുന്ന പുത്തന്‍ സിനിമയെ കുറിച്ച് വിനയന്‍ സൂചിപ്പിച്ചത്. വിശദമായി വായിക്കാം...

മോഹന്‍ലാല്‍ എന്നോടൊപ്പം സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. എനിക്കും ലാലിനും ഇഷ്ടപ്പെടുന്ന ഒരു കഥയും ശൈലിയുമായി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നത്. സിനിമ ചെയ്യുന്നതിന് വേണ്ടി ഏതെങ്കിലുമൊരു ചെറിയ പടം എടുക്കാന്‍ എനിക്ക് താത്പര്യമില്ല. അതിനാല്‍ ഒരു മാസ് എന്റര്‍ടെയിനര്‍ തന്നെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ബറോസിന് ശേഷം സിനിമ ചെയ്യാമെന്നാണ് ലാല്‍ പറഞ്ഞത്. ചിത്രത്തിന്റെ കഥ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും വിനയന്‍ പറയുന്നു.

സിനിമ ചെയ്യുന്ന കാര്യത്തില്‍ തനിക്ക് ഒരു തിടുക്കവും ഇല്ല. മോഹന്‍ലാലുമായി ചെയ്യുന്ന സിനിമയായതിനാല്‍ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒന്നായിരിക്കണം. ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് സാധ്യതയെന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്. നിലവില്‍ രണ്ട് കഥകളാണ് വിനയന്റെ മനസിലുള്ളത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മോഹന്‍ലാലും ചെറിയ സിനിമകളാണ് ചെയ്യുന്നത്. നിലവില്‍ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ്.

നിലവില്‍ വിനയന്റെ സംവിധാനത്തിലൊരുക്കുന്ന ബിഗ് ബജറ്റ് മൂവിയാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഇതിനേക്കാളും വലിയ ചിത്രമായിരിക്കും മോഹന്‍ലാലിന് വേണ്ടി ഒരുക്കുന്നതെന്നാണ് വിനയന്‍ പറയുന്നത്. സിജു വിത്സനാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹിസ്റ്റോറിക് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന് രചന നിര്‍വഹിച്ചതും വിനയന്‍ തന്നെയാണ്. ചെമ്പന്‍ വിനോദ്, കയാട് ലോഹര്‍, ദീപ്തി സതി, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ബ്രഹ്മാണ്ഡ സിനിമകളടക്കം കൈനിറയെ സിനിമകളാണ് മോഹന്‍ലാലിന്. ലൂസിഫറിന് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രോ ഡാഡി എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഹൈദരാബാദില്‍ ഷൂട്ടിങ്ങ് നടക്കുന്ന സിനിമയിലേക്ക് കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുന്നത്. സംവിധാനത്തിനൊപ്പം പൃഥ്വിരാജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Recommended Video

അതേ സമയം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം കൂടി വരാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ശേഷം പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാന്‍ വരും. ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടാണ് എമ്പുരാന്‍ നിര്‍മ്മിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് മോഹന്‍ലാലിന്റേതായി റിലീസിന് കാത്തിരിക്കുന്ന ചിത്രം. തിയറ്റര്‍ റിലീസ് ആണെന്ന് മുന്‍പേ തീരുമാനിച്ചിരിക്കുന്നതിനാല്‍ കൊവിഡ് പ്രതിസന്ധി മാറിയതിന് ശേഷമായിരിക്കും മരക്കാര്‍ എത്തുക.


Click it and Unblock the Notifications