എന്റെ മകനായതു കൊണ്ട് വിഷ്ണുവിന് ആ വേഷം കൊടുത്തതല്ല; ബ്രഹ്മാണ്ഡ ചിത്രത്തില്‍ അഭിനയിക്കുന്ന മകനെ കുറിച്ച് വിനയൻ

വിനയന്റെ സംവിധാനത്തില്‍ ബ്രഹ്മാണ്ഡ ചിത്രമായ പത്തൊന്‍പതാം നൂറ്റാണ്ട് ഒരുങ്ങുകയാണ്. സിനിമയില്‍ നിന്നും ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. പതിനെട്ടാമത്തെ പോസ്റ്റര്‍ പങ്കുവെച്ചതിനൊപ്പം അത് തന്റെ മകന്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണെന്നാണ് വിനയന്‍ പറയുന്നത്. വിനയന്റെ മകന്‍ വിഷ്ണുവും സിനിമയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തന്റെ മകന്‍ ആയത് കൊണ്ടല്ല വിഷ്ണുവിന് ഈ വേഷം നല്‍കിയതെന്നാണ് സംവിധായകനിപ്പോള്‍ പറയുന്നത്.

'പത്തൊന്‍പതാം നൂറ്റാണ്ട്'ന്റെ പതിനെട്ടാമത്തെ ക്യാരക്ടര്‍

'പത്തൊന്‍പതാം നൂറ്റാണ്ട്'ന്റെ പതിനെട്ടാമത്തെ ക്യാരക്ടര്‍ ഇന്നു റിലീസ് ചെയ്യുന്നു. തിരുവിതാംകൂറിന്റെ മുന്‍ പടനായകന്‍മാരില്‍ ശ്രദ്ധേയനായിരുന്ന പപ്പുക്കുറുപ്പിന്റെ പുത്രന്‍ കണ്ണന്‍ കുറുപ്പ് എന്ന പോലീസ് ഇന്‍സ്‌പെക്ടറെ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പിനിയുടെ അധിനിവേശത്തോടെ പുത്തന്‍ ഉണര്‍വ്വു നേടിയ തിരുവിതാംകൂര്‍ പോലീസിലെ വ്യത്യസ്ത വ്യക്തിത്വമായ ഈ ഇന്‍സ്‌പെക്ടറെ വിഷ്ണു വിനയ് എന്ന യുവ നടനാണ് അവതരിപ്പിക്കുന്നത്.

എന്റെ മകനായതു കൊണ്ട് വിഷ്ണുവിന് ആ വേഷം കൊടുത്തതല്ല

അധസ്ഥിതര്‍ക്കു വേണ്ടി പൊരുതിയ ധീരനായ പോരാളി ആറാട്ടുപുഴ വേലായുധ പണിക്കര്‍ ഒരു വശത്തും, അയാളെ ഉന്‍മൂലനം ചെയ്യാന്‍ സര്‍വ്വസന്നാഹത്തോടെ പടയൊരുക്കിയ നാടുവാഴികള്‍ മറു ഭാഗത്തും അണിനിരന്നപ്പോള്‍ കണ്ണന്‍ കുറുപ്പു സ്വീകരിച്ച നിലപാട് ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. വിഷ്ണു ആ കഥാപാത്രത്തോടു നീതി പുലര്‍ത്തിയിട്ടുണ്ട്. എന്റെ മകനായതു കൊണ്ട് വിഷ്ണുവിന് ആ വേഷം കൊടുത്തതല്ല മറിച്ച് അയാള്‍ ആ വേഷം ഭംഗിയാക്കും എന്നെനിക്കു തോന്നിയതു കൊണ്ടു മാത്രമാണ്.

പത്തൊന്‍പതാം നൂറ്റാണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയായി

ഇനി ചിത്രം കണ്ടുകഴിഞ്ഞ് നിങ്ങള്‍ വിലയിരുത്തുക. ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയായെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി ഇനിയും നാലുമാസമെങ്കിലും എടുക്കും. 2022 ഏപ്രിലില്‍ ചിത്രം തീയറ്ററില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത് എന്നുമാണ് വിനയന്‍ പറയുന്നത്. അതേ സമയം വിനയന്‍ സാറിന്റെ സിനിമയില്‍ നടന്മാര്‍ ഇല്ലെന്നാണ് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ആശംസകളുമായി ആരാധകർ

നടന്മാര്‍ക്ക് പകരം കഥാപാത്രങ്ങള്‍ മാത്രമേയുള്ളൂ. അത് കൊണ്ട് ആരെ വെച്ചും വളരെ വ്യത്യസ്ത പരീക്ഷഞങ്ങള്‍ നടത്തി വിജയിച്ച സംവിധായകന്‍ ആണ് നിങ്ങള്‍. അത് കുറെ ശത്രുക്കളെ സിനിമക്കകത്ത് തന്നെ ഉണ്ടാക്കി എടുത്തു എന്നുള്ളത് സത്യം ആണ്. എന്നാലും എണ്ണപ്പെട്ട ചില നായകന്മാര്‍ ഇല്ലെങ്കില്‍ സിനിമ ഉണ്ടാവില്ല എന്ന മഹാഭൂരിപക്ഷ സിനിമക്കകത്തും പുറത്തുമുള്ള സിനിമ പ്രേമികളുടെ മനോഭാവം തന്നെ തിരുത്തുകയും പുതുമുഖങ്ങളെ വെച്ച് വിജയങ്ങള്‍ കൈവരിക്കാം എന്ന് തെളിയിക്കുകയും ചെയ്ത വിനയന്‍ മറ്റുള്ളവര്‍ക്ക് പ്രചോധനം തന്നെ ആണ് അഭിനന്ദനങ്ങള്‍.

Recommended Video

സിജു വില്‍സണ്‍ എന്ന നടനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ വിനയന്‍
വിനയൻ്റെ സംവിധാനത്തെ കുറിച്ച് ആരാധകർ

ഇതുവരെ നാം അറിയാന്‍ പറ്റാതെ പോയാ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്നാ ധീരന്റ ചരിത്രം,ആ കാലഘട്ടം, ജീവിതം, ജീവിത രീതി, വളച്ചൊടിക്കപ്പെട്ട സത്യങ്ങള്‍, എല്ലാം മലയാളിയെ അറിയിക്കുക എന്ന ദൃഢനിശ്ചയത്തോടെ ഒരു മനുഷ്യന്‍ അതിനെപ്പറ്റി പഠിക്കുക. ആഴത്തില്‍ അറിയുക. ആ കാലഘട്ടത്തെ മനസിലാക്കുക. അതിനേക്കളുപരി അതൊരു ദൃശ്യവിസ്മയമാക്കുക എന്ന അതി കഠിനമായ പ്രവര്‍ത്തിയിലേക്ക് കയ്യി മെയി മറന്നു പ്രവര്‍ത്തിക്കുക. ആയിരത്തോളം വരുന്ന മനുഷ്യരെ ഏകോപിപ്പിച്ചു ഒരൊറ്റ മനസായിപ്രവര്‍ത്തിപ്പിക്കുക. ഇതൊരു അതി കഠിനമായ പ്രവര്‍ത്തി ആണ് വിനയന്‍ സര്‍.

ഈ പടം തിരശ്ശിലയില്‍ കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. തങ്ങളുടെ ഈ അര്‍പ്പണബോധവും, തിരിച്ചു വരവിലെ ശക്തിയേറിയ ആയുധമാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന് മനസിലാകുന്നു. ഞാന്‍ വിശ്വസിച്ചിരുന്ന പലതും തെറ്റായിരുന്നു എന്ന് തങ്ങള്‍ ഈ ക്യാരക്ടര്‍ പോസ്റ്ററുകളിലൂടെ കാണിച്ച് തന്നു. ഇതുവരെയും പങ്കുവെച്ച കഥാപാത്രങ്ങള്‍ ഒക്കെയും കണ്ടപ്പോള്‍ പെര്‍ഫെക്ട് കാസ്റ്റിങ് എന്നു തന്നെയാണ് തോന്നിയത്. ഇപ്പോഴും അങ്ങനെ തന്നൊണ്. മകന്‍ എന്ന ഒരു സ്ഥാനത്തെക്കാള്‍ ഉപരി കഥാപാത്രത്തിന്റ പൂര്‍ണ്ണത മാത്രം മനസില്‍ കണ്ടു കൊണ്ട് സര്‍ ഈ വേഷം മകനെ ഏല്‍പ്പിക്കുമ്പോള്‍ കഴിവ് മാത്രം ആയിരിക്കും സാറിന്റെ മനസില്‍ ഉണ്ടായിരുന്നതെന്ന് വിശ്വസിക്കുന്നു. അത് അതിന്റെ പൂര്‍ണ്ണതയിലേക്ക് എത്തിയിട്ടും ഉണ്ടാകും. പടം വലിയൊരു വിജയമായി തീരാന്‍ ആശംസിക്കുന്നു എന്നുമാണ് വിനയന്‍ പറയുന്നത്.

Read more about: vinayan വിനയന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X