ജയസൂര്യയുടെ ചിത്രം കൊടുക്കുന്നത് തടഞ്ഞു! ആ സിനിമയില്‍ സംഭവിച്ചത്? വെളിപ്പെടുത്തലുകളുമായി വിനയന്‍!

സിനിമയ്ക്ക് പിന്നിലെ കഠിന പ്രയത്‌നങ്ങളെക്കുറിച്ച് താരങ്ങളും സംവിധായകരുമൊക്കെ തുറന്നുപറയാറുണ്ട്. സിനിമയൊരുക്കുന്നതിനിടയില്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചുമൊക്കെ അണിയറപ്രവര്‍ത്തകര്‍ വിവരിക്കാറുണ്ട്. അത്തരത്തിലുള്ള തുറന്നുപറച്ചിലുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. വേറിട്ട സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിനയന്‍. തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്കിലും സജീവമാണ് അദ്ദേഹം.

സിനിമാവിശേഷങ്ങളും മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെയുള്ള അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. അടുത്തിടെ ആകാശംഗയ്ക്ക് രണ്ടാം ഭാഗമൊരുക്കിയായിരുന്നു അദ്ദേഹം എത്തിയത്. മികച്ച പ്രതികരണമായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. ജയസൂര്യയേയും കാവ്യ മാധവനേയും നായികനായകന്‍മാരാക്കി താനൊരുക്കിയ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയ്ക്കിടയിലെ അനുഭവങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം വിനയന്‍ സംസാരിച്ചിരുന്നു. പ്രേംനസീര്‍ ചലച്ചിത്ര രത്‌നം അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷമായിരുന്നു അദ്ദേഹം തന്റെ ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.

അവാര്‍ഡ് വേദിയില്‍

അവാര്‍ഡ് വേദിയില്‍

പ്രംനസീര്‍ സാംസ്‌കാരിക സമിതിയുടെ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു വിനയന്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമായ പ്രേംനസീറിനെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. വിനയത്തിന്റെയും മനുഷ്യ സ്‌നേഹത്തിന്റേയും കാര്യത്തില്‍ നസീറിന് പിന്നില്‍ നടക്കാന്‍ പോലും പറ്റിയ ഒരാളും ഇന്നില്ലെന്ന് വിനയന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം അന്ന് നടക്കാതെ പോയത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്നും അത് നടന്നിരുന്നുവെങ്കില്‍ സാധാരണക്കാര്‍ക്ക്് ഒരുപാട് ഗുണങ്ങള്‍ ലഭിച്ചേനെയെന്നും വിനയന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

 വാരികയെ വിലക്കി

വാരികയെ വിലക്കി

വിലക്ക് എന്ന വാക്കിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ മലയാളി മനസ്സിലേക്ക് എത്തുന്ന മുഖങ്ങളിലൊന്നാണ് വിനയന്റേത്. താന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിനിടയില്‍ നേരിടേണ്ടി വന്ന കാര്യങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. അപ്പോള്‍ കാണുന്നവനെ അപ്പായെന്ന് വിളിക്കുന്നവരുടെ മേഖലയാണ് സിനിമ. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമ ചെയ്യുന്ന സമയത്ത് ജയസൂര്യയുടെ ചിത്രം നല്‍കുന്നതില്‍ നിന്നും ചലച്ചിത്ര വാരികയെ വിലക്കിയവരുണ്ട്. പുതുമുഖങ്ങള്‍ വരുമ്പോള്‍ തങ്ങളുടെ അവസരം കുറഞ്ഞുപോവുമോയെന്ന ഭയമായിരുന്നു അവരെ അലട്ടിയതെന്നായിരുന്നു വിനയന്‍ പറഞ്ഞത്.

ജയസൂര്യയുടെ അരങ്ങേറ്റം

ജയസൂര്യയുടെ അരങ്ങേറ്റം

ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലേക്കെത്തിയ ജയസൂര്യയെ നായകനാക്കിയ സംവിധായകനാണ് വിനയന്‍. ഊമയായാണ് ജയസൂര്യയും കാവ്യ മാധവനും അഭിനയിച്ചത്. നായകനായി അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ ജയസൂര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുടുംബകഥയുമായെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തില്‍ പ്രധാന വില്ലനായെത്തിയത് ഇന്ദ്രജിത്ത് സുകുമാരനായിരുന്നു.

അവാര്‍ഡിന് പരിഗണിക്കാറില്ല

അവാര്‍ഡിന് പരിഗണിക്കാറില്ല

ഒരുകാലത്തും തന്നെ അവാര്‍ഡുകള്‍ക്കൊന്നും പരിഗണിക്കാറില്ലെന്നും വിനയന്‍ പറഞ്ഞിരുന്നു. സത്യം വിളിച്ച് പറയുന്നവനെ എന്തിന് അവാര്‍ഡിന് പരിഗണിക്കമെന്നാണ് അവരുടെ ചിന്തയെന്നും അദ്ദേഹം പറഞ്ഞിരുന്നു. പലരും തുറന്നുപറയാന്‍ മടിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഈ സംവിധായകന്‍ തുറന്നടിക്കാറുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X