വിനയന്റെ ഹൊറര്‍ ത്രില്ലര്‍ ആകാശഗംഗ 2 അവസാന ഘട്ടത്തില്‍! പുതിയ പോസ്റ്റര്‍ പുറത്ത്
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വിനയന്‍ വീണ്ടും ഒരുക്കുന്ന ചിത്രമാണ് ആകാശഗംഗ 2. സിനിമയുടെ ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയൊരു പോസ്റ്റര്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരിക്കുകയാണ്. സിനിമയിലെ നായികയെ കാണിച്ചുകൊണ്ടുളള ഒരു പോസ്റ്ററാണ് ഇറങ്ങിയിരിക്കുന്നത്.
ഓണം റിലീസായിട്ടാണ് ആകാശഗംഗ 2 തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് ശേഷം വിനയന്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ആകാശ ഗംഗ 2. സിദ്ധിഖ്, ആസിഫ് അലി, ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, വിഷ്ണു വിനയ്, ഹരീഷ് കണാരന്‍, സലീംകുമാര്‍, ആരതി, പ്രവീണ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കംമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിനും ഏറെ പ്രാധാന്യം നല്‍കിയാണ് സിനിമ എടുക്കുന്നതെന്ന് അറിയുന്നു. പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകന്‍ പ്രകാശ് കുട്ടിയാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. പാലക്കാട്, പൊളളാച്ചി, കൊച്ചി തുടങ്ങിയവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.


Click it and Unblock the Notifications











