വിനയന്റെ ഹൊറര്‍ ത്രില്ലര്‍ ആകാശ ഗംഗ 2 തിയ്യേറ്ററുകളിലേക്ക്! റിലീസ് ഡേറ്റ് പുറത്ത്
വിനയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ആകാശ ഗംഗ. 1999ല്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആകാശ ഗംഗയ്ക്ക് ഒരു രണ്ടാം ഭാഗം കൂടി വരുന്നത്. വിനയന്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രം നിലവില്‍ അവസാന ഘട്ടത്തിലാണ്. അതേസമയം സിനിമയുടെ റിലീസ് സംബന്ധിച്ച പുതിയ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ആകാശ ഗംഗ 2 ഒക്ടോബര്‍ 2ന് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

നേരത്തെ ഓണം സീസണില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ വലിയ റിലീസുകള്‍ ഉളളതുകൊണ്ട് ഒക്ടോബറിലേക്ക് മാറ്റിയതായാണ് അറിയുന്നത്. വേണ്ടത്ര തിയ്യേറ്ററുകളില്‍ ലഭിക്കില്ലെന്ന സാഹചര്യം മുന്നില്‍കണ്ടാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് മാറ്റിയിരിക്കുന്നതെന്നും അറിയുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ അവസാന ഘട്ട ജോലികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മാണിക്യശേരി കോവിലകത്ത് മായത്തമ്പുരാട്ടി ഗര്‍ഭിണിയായി എത്തുന്നിടത്തായിരുന്നു ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകളുടെ കഥയാണ് രണ്ടാം ഭാഗത്തില്‍ കാണിക്കുന്നത്.
സിദ്ധിഖ്, സലീംകുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഖദ, ഇടവേള ബാബു, രമ്യാ കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.


Click it and Unblock the Notifications











