ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന് തുടക്കമായി! ഹൊറര്‍ ത്രില്ലറുമായി വിനയന്‍ വീണ്ടും

By Midhun Raj

വിനയന്‍ സംവിധാനം ചെയ്യുന്ന ആകാശഗംഗ 2വിന്റെ ചിത്രീകരണത്തിന് തുടക്കമായി. സിനിമ പുറത്തിറങ്ങി ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന് രണ്ടാം ഭാഗം വരുന്നത്. ആദ്യ ഭാഗം ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ മനയില്‍ തന്നെയാണ് രണ്ടാം ഭാഗവും ആരംഭിച്ചിരിക്കുന്നത്. ആകാശ ഗംഗ 2വിന്‌റെ സ്വിച്ച് ഓണ്‍ കര്‍മ്മം കഴിഞ്ഞതായി വിനയന്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.

സിനിമ ഓണം റിലീസായി തിയ്യേറ്ററുകളിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഒന്നാം ഭാഗത്തേക്കാള്‍ സാങ്കേതിക മേന്മയിലും ട്രീന്റ്‌മെന്റിലും ഏറെ പുതുമകളോടെ അവതരിപ്പിക്കുന്നൊരു രണ്ടാം ഭാഗമായിരിക്കും പുറത്തിറങ്ങുക.

akasaganga 2 team

സലീംകുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2വിലെ അഭിനേതാക്കള്‍.

പ്രകാശ് കുട്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ബിജിബാല്‍ സംഗീതമൊരുക്കുന്നു. ഹരിനാരായണനും രമേശന്‍ നായരുമാണ് ഗാനരചന നിര്‍വ്വഹിക്കുന്നത്. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കിയുളള ചാലക്കുടിക്കാരന്‍ ചങ്ങാതി ആയിരുന്നു വിനയന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ വിജയത്തിനു പിന്നാലെയാണ് സംവിധായകന്‍ ആകാശഗംഗ 2വുമായി എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X