Don't Miss!
- News
ടൂറിസം മേഖലക്കും വന്‍ കുതിപ്പേകുന്ന ബജറ്റ്: പ്രശംസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില്‍ വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
മലയാളികളെ കോരിത്തരിപ്പിച്ച പാട്ട്! ആകാശഗംയിലെ 'പുതുമഴയായ് വന്നു', കവര്‍ സോംഗിനെ കുറിച്ച് വിനയന്
ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റ് ഹൊറര്‍ ചിത്രമായിരുന്നു ആകാശഗംഗ. വിനയന് സംവിധാനം ചെയ്ത് 1999 ലായിരുന്നു ആകാശ ഗംഗ റിലീസ് ചെയ്യുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം വിനയന്റെ തന്നെ സംവിധാനത്തില്‍ ആകാശഗംഗ 2 വരികയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കി സിനിമയുടെ ഡബ്ബിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
ആകാശഗംഗയിലൂടെ ഹിറ്റായ സോംഗ് തന്നെയാണ് രണ്ടാം ഭാഗത്തിലും ഉപയോഗിച്ചിരിക്കുന്നത്. അതിനൊപ്പം സിനിമയിലെ നായകനായ റിയാസിന്റെ ഭാര്യ തയ്യാറാക്കിയ കവര്‍ സോംഗും പുറത്ത് വിടാനുള്ള തയ്യാറെടുപ്പിലാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ വിനയന് തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

വിനയന്റെ വാക്കുകളിലേക്ക്...
ആകാശഗംഗയില്‍ പാടിയ പ്രശസ്ത ഗായിക ചിത്ര തന്നെയാണ് റീ മിക്സ് ചെയ്ത 'പുതുമഴയായ്' എന്ന ഗാനം 'ആകാശഗംഗ 2' ലും പാടിയിരിക്കുന്നത്. പക്ഷേ ആകാശഗംഗയില്‍ നായകനായി അഭിനയിച്ചിരുന്ന റിയാസിന്റെ ഭാര്യയും അറിയപ്പെടുന്ന ഗായികയുമായ ശബ്ന പാടി തയ്യാറാക്കിയ കവര്‍ സോംഗ് കഴിഞ്ഞ ദിവസം എനിക്കയച്ചിരുന്നു.. അതു കണ്ടപ്പോള്‍ ഒരു വ്യത്യസ്തത തോന്നി.. 'ആകശഗംഗ 2 'ന്റെ ടീസറിലേയും ആകാശഗംഗ ആദ്യ പാര്‍ട്ടിലെയും ചില ഷോട്ടുകളാണ് ഇതിന്റെ വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്.. നാളെ ഈ കവര്‍സോംഗ് ഇറങ്ങുമ്പോള്‍ എല്ലാരും കാണണം. എന്നും വിനയന് പറയുന്നു.
ഒരു വമ്പന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, രാജാമണി, വിഷ്ണു ഗോവിന്ദ്, രമ്യ കൃഷ്ണന്, സലീം കുമാര്‍, ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി, പ്രവീണ, തെസ്നി ഖാന്, ഹരീഷ് പേരാടി, സുനില്‍ സുഗത, ഇടവേള ബാബു, സാജു കൊടിയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം ആരതി നായരാണ് നായിക. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച വിശ്വല്‍ എക്സ്പീരിയന്‍സ് തന്നെയായിിക്കും ആകാശഗംഗ 2 വില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
-
എനിക്ക് മാറ്റിനിർത്തിയെന്ന തോന്നലില്ല; സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം!, വിശദീകരണവുമായി അജാസ്
-
വസ്ത്രത്തിന്റെ പേരിൽ ബന്ധുക്കളുടെ അർത്ഥം വെച്ച സംസാരങ്ങൾ; ബുർഖ ധരിക്കേണ്ടവർക്ക് അത് ധരിക്കാം; മാളവിക
-
നോബിയും ബിനു അടിമാലിയും തമ്മില്‍ അടിയോ? അതോ സ്റ്റാര്‍ മാജിക്കിന്റെ പുതിയ ഫ്രഷ് ഐഡിയയോ?