ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന റേറ്റ്! ആകാശഗംഗ 2 റെക്കോര്‍ഡ് തുകയ്ക്ക് വിറ്റെന്ന് വിനയന്‍!

വിനയന്‍ സംവിധാനം ചെയ്ത് മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ഹൊറര്‍ കോമഡി ചിത്രമായിരുന്നു ആകാശ ഗംഗ. 1999 ല്‍ റിലീസിനെത്തിയ സിനിമയ്ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗം വരികയാണ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എടുത്ത സിനിമയായതിനാലും ഹൊറര്‍ സങ്കല്‍പ്പങ്ങളില്‍ മാറ്റം വന്നതിനാലും ആകാശഗംഗ എത്രത്തോളം ഇന്നത്തെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന സംശയം ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ പുതിയ രീതികളുമായിട്ടാണ് ആകാശഗംഗ 2 എത്തുന്നതെന്ന് വിനയന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷം ചിത്രീകരണം ആരംഭിച്ച സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മറ്റ് വര്‍ക്കുകളിലേക്ക് കടന്നിരിക്കുകയാണ്. ഇക്കാര്യം സൂചിപ്പിച്ച് വിനയന്‍ എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ സിനിമയെ തേടിയെത്തിയ സന്തോഷ കാര്യവും സംവിധായകന്‍ വ്യക്തമാക്കിയിരിക്കുകയാണ്. എന്തായാലും ഒന്നുറപ്പിക്കാം അണിയറയില്‍ ഒരുങ്ങുന്നത് മായാളക്കരയെ വീണ്ടും ത്രില്ല് അടിപ്പിക്കാന്‍ പോവുന്ന ചിത്രം തന്നെയാണ്.

 വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്

'ആകശഗംഗ 2' ന്റെ ഡബ്ബിംഗ് ജോലികള്‍ തുടങ്ങുകയാണ്. ഈ അവസരത്തില്‍ ഒരു സന്തോഷ വാര്‍ത്ത എന്റെ പ്രിയ സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈ ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്‌സ് ബോംബെയിലെ 'വൈഡ് ആംഗിള്‍ മീഡിയ' എന്ന സ്ഥാപനം മലയാളത്തിലെ സൂപ്പര്‍ ഹിറ്റായിട്ടുള്ള വലിയ മള്‍ട്ടിസ്‌ററാര്‍ ബിഗ് ബഡ്ജറ്റ് സിനിമകള്‍ക്കു കൊടുക്കുന്ന റേറ്റ് തന്ന് വാങ്ങിയിരിക്കുന്നു എന്ന വിവരം സസന്തോഷം അറിയിക്കട്ടെ. ശ്രീ അനീഷ് ദേവ് വൈഡ്ആംഗിള്‍ മീഡിയ തന്ന വിലയും വിശ്വാസവും ചിത്രത്തിന്റെ ക്വാളിറ്റിയിലും ഉണ്ടായിരിക്കും എന്ന ഉറപ്പോടെയും ആത്മാര്‍ത്ഥതയോടെയും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.. എന്നുമാണ് വിനയന്‍ പറഞ്ഞിരിക്കുന്നത്.

 രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം

രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം

ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം വിനയന്‍ യുവ താരങ്ങളെ അണിനിരത്തി മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറര്‍ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ മലയാളി പ്രേക്ഷകരും ആകാംക്ഷയിലാണ്. ചിത്രത്തിലെ വര്‍ക്കിംഗ് സ്റ്റില്‍സ് പുറത്തിറങ്ങുന്നതെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞിരുന്നു. സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന തുക നല്‍കി ഒരു ബോളിവുഡ് കമ്പനി ആകാശഗംഗ 2 സ്വന്തമാക്കണമെങ്കില്‍ ഒന്നുറപ്പിക്കാം അണിയറയില്‍ ഒരുങ്ങുന്നത് മലയാളക്കരയെ വിസ്മയിപ്പിക്കുന്ന ഒരു ചിത്രമായിരിക്കുമെന്ന്.

 താരസമ്പന്നമാണ്

താരസമ്പന്നമാണ്

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, രാജാമണി, വിഷ്ണു ഗോവിന്ദ്, രമ്യ കൃഷ്ണന്‍, സലീം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, പ്രവീണ, തെസ്‌നി ഖാന്‍, ഹരീഷ് പേരാടി, സുനില്‍ സുഗത, ഇടവേള ബാബു, സാജു കൊടിയന്‍, തുടങ്ങി ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. പുതുമുഖമായ ആരതി നായരാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച വിശ്വല്‍ എക്‌സ്പീരിയന്‍സ് തന്നെ ഇത്തവണ പ്രതീക്ഷിക്കാം. ചിത്രത്തിന്റെ ഡബ്ബിങ് പ്രാരംഭ ഘട്ടത്തിലാണ്.

 ഹൊറര്‍ ത്രില്ലറായ ആകാശഗംഗ

ഹൊറര്‍ ത്രില്ലറായ ആകാശഗംഗ

1999 ലായിരുന്നു ആകാശ ഗംഗ റിലീസ് ചെയ്യുന്നത്. ദിവ്യ ഉണ്ണിയും മയൂരിയും നായികമാരായി എത്തിയ ചിത്രത്തില്‍ റിയാസും മുകേഷുമായിരുന്നു നായകന്മാര്‍. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നത്. മാണിക്യശ്ശേരി എന്നൊരു കുടുംബത്തില്‍ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെടുന്ന അവിടുത്തെ ദാസിയായ ഗംഗ എന്ന പെണ്‍കുട്ടി യക്ഷിയായ് പരിണമിക്കുന്നതും, അവളുടെ പക തലമുറകളായി ഈ കുടുംബത്തില്‍ വരുത്തുന്ന പ്രശ്‌നങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

 ചാലക്കുടിക്കാരന്‍

ചാലക്കുടിക്കാരന്‍

കലാഭവന്‍ മണിയുടെ ജീവിതകഥ പറഞ്ഞെത്തിയ ചാലക്കുടിക്കാരന്‍ ചങ്ങാതിയാണ് വിനയന്റെ സംവിധാനത്തില്‍ അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. രാജാമണി നായകനായി അഭിനയിച്ച സിനിമ കഴിഞ്ഞ ഓണം സീസണിലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ഈ ചിത്രം 100 ദിനങ്ങള്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചിരുന്നു. ഇതോടെ വീണ്ടും ഹിറ്റുകള്‍ ഒരുക്കാനുള്ള തിരക്കിലാണ് വിനയന്‍. മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ ചിത്രവും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X