വിനയന്റെ മറ്റൊരു മാജിക്, 10 ലക്ഷം കാഴ്ചക്കാരുമായി ആകാശഗംഗ 2 ട്രെയിലര്‍! ഹെലനും സമാനമായ റിസള്‍ട്ട്
വിനയന്റെ ഹിറ്റ് സിനിമ ആകാശഗംഗയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. നവംബര്‍ ഒന്നിന് തിയറ്ററുകളിലേക്ക് എത്തുന്ന സിനിമയില്‍ നിന്നും അടുത്തിടെയാണ് ട്രെയിലര്‍ പുറത്ത് വന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രേക്ഷകരെ ഭീതിയിലാഴുത്തുന്ന ഹൊറര്‍ ചിത്രമാണെന്ന സൂചനകളെല്ലാം ട്രെയിലറില്‍ നിന്നും വ്യക്തമായിട്ടുണ്ട്. കേവലം മൂന്ന് ദിവസം കൊണ്ട് ഒരു മില്യണ്‍ കാഴ്ചക്കാരെയാണ് ആകാശഗംഗ 2 വിന്റെ ട്രെയിലറിന് ലഭിച്ചതെന്ന് വിനയന്‍ പറയുകയാണ്.
'മൂന്നു ദിവസം കൊണ്ട് 'ആകാശഗംഗ 2' ട്രെയിലര്‍ പത്തു ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു എന്നത് ഈ ഹൊറര്‍ ചിത്രത്തോടുള്ള പ്രേക്ഷകരുടെ ആകാംഷയേയും ഇഷ്ടത്തേയും സുചിപ്പിക്കുന്നു. ആദ്യ ഭാഗത്തിലെന്ന പോലെ ഹൊററും കോമഡിയും മിക്‌സു ചെയ്ത ഒരു ട്രിറ്റുമെന്റാണ് രണ്ടാം ഭാഗത്തിലുമുള്ളത്. നവംബര്‍ ഒന്നിന് തീയറ്ററിലെത്തുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടൈനര്‍ ആയിരിക്കും.. നിങ്ങളുടെ അനുഗ്രഹവും സപ്പോര്‍ട്ടും ഉണ്ടാകണം' എന്നുമാണ് വിനയന്‍ പറഞ്ഞിരിക്കുന്നത്.

ആകാശഗംഗ 2 ട്രെയിലര്‍ മാത്രമല്ല അതിനൊപ്പം വന്ന ഹെലന്‍ എന്ന സിനിമയുടെ ട്രെയിലറും സമാനമായ വിജയത്തിലൂടെയാണ് പോവുന്നത്. പുറത്ത് വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പത്ത് ലക്ഷം കാഴ്ചക്കാരെ യൂട്യൂബില്‍ നിന്നും സ്വന്തമാക്കിയിരിക്കുകയാണ് ഹെലന്‍. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയായ നടി അന്ന ബെന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ഹെലന്‍.
അവതാരകനും നടനുമായ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം വിനീത് ശ്രീനിവാസനാണ് നിര്‍മ്മിക്കുന്നത്. അജു വര്‍ഗീസ്, റോണി, നോബിള്‍ ബാബു, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ആകാശഗംഗ 2 വിനൊപ്പം നവംബര്‍ ഒന്നിനായിരിക്കും ഹെലനും തിയറ്ററുകളിലേക്ക് എത്തുന്നത്. റിലീസിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











