ഇക്കാലത്തും പ്രേതം ഉണ്ടെന്ന് പറയാം! ആകാശഗംഗയുമായി വിനയന്റെ വരവ് ചുമ്മതാല്ല! ട്രെയിലര്‍ പുറത്ത്
വിനയന്‍ സംവിധാനം ചെയ്ത ഹിറ്റ് ഹൊറര്‍ ത്രില്ലര്‍ സിനിമ ആകാശഗംഗയുടെ രണ്ടാം ഭാഗം വരികയാണ്. നവംബര്‍ ഒന്നിന് റിലീസ് തീരുമാനിച്ചിരിക്കുന്ന സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. മലയാള സിനിമയുടെ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നായിരുന്നു ഫേസ്ബുക്കിലൂടെ ആകാശഗംഗ 2 ട്രെയിലര്‍ പുറത്ത് വിട്ടത്.
ഇക്കാലത്തും പ്രേത സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് കിടിലന്‍ മറുപടിയാണ് ആകാശഗംഗ 2 വിന്റെ ട്രെയിലര്‍. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെല്ലാം മത്സരിച്ചഭിനയിച്ചിരിക്കുകയാണ്. പ്രേക്ഷകരെ പേടിപ്പിക്കുന്ന പല നിമിഷങ്ങളും ചിത്രത്തിലുണ്ടാവും. മാത്രമല്ല ആദ്യഭാഗത്തില്‍ അഭിനയിച്ച ചില താരങ്ങളും സിനിമയിലുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്.

1999 ലായിരുന്നു ആകാശഗംഗ തിയറ്ററുകളിലേക്ക് എത്തിയത്. അക്കാലത്ത് പ്രേക്ഷകരെ ത്രസിപ്പിച്ച ഹൊറര്‍ ചിത്രമായിരുന്നു ആകാശഗംഗ. എന്നാല്‍ പുതിയ ചേരുവകളുമായിട്ടാണ് വീണ്ടും വിനയന്‍ എത്തിയിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച വിശ്വല്‍ എക്‌സ്പീരിയന്‍സ് തന്നെയായിിക്കും ആകാശഗംഗ 2 വില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വമ്പന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ പുതുമുഖം ആരതി നായരാണ് നായിക. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, രാജാമണി, വിഷ്ണു ഗോവിന്ദ്, രമ്യ കൃഷ്ണന്‍, സലീം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, പ്രവീണ, തെസ്‌നി ഖാന്‍, ഹരീഷ് പേരാടി, സുനില്‍ സുഗത, ഇടവേള ബാബു, സാജു കൊടിയന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











