വിനയന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതി റിലീസിങ്ങിനൊരുങ്ങുന്നു! ശ്രദ്ധേയമായി പുതിയ ഗാനം! കാണൂ
കലാഭവന്‍ മണിയുടെ ആരാധകര്‍ വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. മണിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം വിനയനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ടെലിവിഷന്‍ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും തിളങ്ങിയ ഹാസ്യ താരം രാജാമണിയാണ് ചിത്രത്തില്‍ കലാഭവന്‍ മണിയായി എത്തുന്നത്. രാജാമണിക്കു പുറമെ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
പ്രഖ്യാപന വേള മുതല്‍ വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ 28നാണ് വിനയന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റീലിസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിനു വേണ്ടി പ്രശാന്ത് പുതുക്കാരി പാടിയൊരു പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. പാട്ടുകള്‍ക്കു പുറമെ ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും മികച്ച സ്വീകാര്യതായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ സെന്‍സറിംഗ് അടുത്തിടെയായിരുന്നു പൂര്‍ത്തിയായിരുന്നുത്. സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റായിരുന്നു ചിത്രത്തിന് ലഭിച്ചത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സലീംകുമാര്‍,രമേഷ് പിഷാരടി,ശ്രീജിത്ത് രവി,ഹണിറോസ്, പൊന്നമ്മ ബാബു.ജോയി മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.


Click it and Unblock the Notifications











