കലാഭവന്‍ മണിയെ പോലെ ഒരു മാസ്സ് എന്റെര്‍ടെയിനറാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി! സിനിമയെ കുറിച്ച് വിനയന്‍
കലാഭവന്‍ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. സിനിമയിലൂടെ വിനയന്‍ പറയാന്‍ പോവുന്നത് എന്തൊക്കെയായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. മണിയുടെ മരണവും ചെറുപ്പകാലത്ത് മണി അനുഭവിച്ച ജീവിത ദുഖങ്ങളുമെല്ലാം സിനിമയുടെ ഭാഗമാവുമെന്നാണ് സംവിധായകന്‍ പറയുന്നത്.
ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ സിനിമയ്ക്ക് വീണ്ടും റിലീസ് തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യം സംവിധായകന്‍ വിനയന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

വിനയന്റെ വാക്കുകളിലേക്ക്..
'ചാലക്കുടിക്കാരന്‍ ചങ്ങാതി'യുടെ സെന്‍സര്‍ കഴിഞ്ഞു. U സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം പ്രിയ സുഹൃത്തുക്കളെ അറിയിച്ചു കൊള്ളട്ടെ. സെപ്തംബര്‍ 28 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മഹാപ്രളയത്തെ മനക്കരുത്തു കൊണ്ടും ഒത്തൊരുമ കൊണ്ടും അതിജീവിച്ച മലയാളിക്ക്, കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം.. ഈ സാഹചര്യത്തില്‍ കലാസ്വാദനത്തിന്റെ വേറിട്ട കാഴ്ച്ച ഒരുക്കും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
ഇന്നും മറുപടി കിട്ടാത്ത മണിയുടെ മരണവും ചെറുപ്പകാലത്ത് മണി അനുഭവിച്ച ജീവിത ദുഖങ്ങളും ഒക്കെ പറയുന്നുണ്ടങ്കിലും, എല്ലാം മറന്ന് പൊട്ടിച്ചിരിക്കുകയും നമ്മെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്ത് ജീവിതം ആഘോഷമാക്കിയ മണിയേപ്പോലെ ഈ ചിത്രത്തെയും ഒരു മാസ്സ് എന്റെര്‍ടെയിനര്‍ ആയിട്ടാണ് ട്രീറ്റ് ചെയ്തിരിക്കുന്നത്. ചിരിച്ചും രസിച്ചും ഈ ചിത്രം കണ്ടിരിക്കാം. ഒടുവില്‍ മണി യാത്ര ആകുന്നതു വരെ.. ആ യാത്രയില്‍ അന്ന്.. നിറകണ്ണുകളോടെ തടിച്ചു കൂടിയ ജനസാഗരം നല്‍കിയ അന്ത്യാഞ്ജലി നമ്മള്‍ കണ്ടതാണ്. ഈ ചിത്രവും മനുഷ്യസ്‌നേഹിയായ ആ കലാകാരന് ഒരു ആദരവായിരിക്കും തീര്‍ച്ച...


Click it and Unblock the Notifications











