ജയസൂര്യയെ പോലെ രാജാമണിയും ഹിറ്റാവും! ചാലക്കുടിക്കാരുടെ ചങ്ങാതി ഓണത്തിന് തിയറ്ററുകളിലേക്ക്...

ഓരോ അവാര്‍ഡ് വേദികളിലും ഏറ്റവുമധികം നഷ്ടമായി തോന്നുന്നത് മണികിലുക്കമാണ്. 2016 മാര്‍ച്ചിലായിരുന്നു പെട്ടന്നൊരു ദിവസം കലാഭവന്‍ മണി മരണത്തിന് കീഴടങ്ങിയത്. കേരളക്കര ഒന്നടങ്കം വിങ്ങിപ്പൊട്ടിയ ദിവസമായിരുന്നു അത്. കരിമാടിക്കുട്ടനായി മലയാളികള്‍ നെഞ്ചിലേറ്റിയ അതുല്യ പ്രതിഭയായിരുന്നു കലാഭവന്‍ മണി.

മണിയുടെ ജീവിതകഥയെ ആസ്പദമാക്കി വിനയന്റെ സംവിധാനത്തില്‍ ഒരു ചിത്രം അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. സിനിമയുടെ വിശേഷം ഫേസ്ബുക്കിലൂടെ സംവിധായകന്‍ തന്നെ പുറത്ത് വിടാറുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുതിയ വിശേഷത്തെ കുറിച്ച് വിനയന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

ചാലക്കുടിക്കാരന്‍ ചങ്ങാതി

ചാലക്കുടിക്കാരന്‍ ചങ്ങാതി

നടന്‍ കലാഭവന്‍ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. വിനയന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കലാഭവന്‍ മണിയുടെ വേഷത്തിലഭിനയിക്കുന്നത് രാജാമണിയാണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇക്കാര്യമാണ് വിനയന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്. ജയസൂര്യ, സംവിധായകന്‍ രഞ്ജിത് ശങ്കര്‍, രാജാമണി എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്.

 രാജാമണിയെ കുറിച്ച്

രാജാമണിയെ കുറിച്ച്

വിനയന്റെ സംവിധാനത്തില്‍ പിറന്ന ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയിലൂടെയായിരുന്നു ജയസൂര്യ ആദ്യമായി നായകനായി അഭിനയിച്ചത്. ശേഷം മലയാളത്തില്‍ നിരവധി സിനിമകളില്‍ നായകനായി അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച ജയസൂര്യ ഇന്നിപ്പോള്‍ മലയാളത്തിലെ പ്രമുഖതാരമായി മാറിയിരിക്കുകയാണ്. ഹിറ്റ് സിനിമകളില്‍ നിന്നും ഹിറ്റിലേക്കാണ് ജയസൂര്യയുടെ യാത്ര. ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുന്ന രാജാമണിയെ കുറിച്ചും സംവിധായകന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

വിനയന്റെ വാക്കുകളിലേക്ക്..

ചാലക്കുടിക്കാരന്‍ ചങ്ങാതി'യുടെ ഷൂട്ടിംഗ് ഇന്നലെ പൂര്‍ത്തിയായി.. ഓണത്തിന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രീകരണം ഭംഗിയായി തീര്‍ക്കുന്നതിന് സഹകരിച്ച പ്രിയ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അഭ്യുദയ കാംഷികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.. രാജാമണിയിലൂടെ മലയാള സിനിമയ്ക്ക് കഴിവുള്ള ഒരു പുതുമുഖ നായകനേക്കൂടി സംഭാവന ചെയ്യാന്‍ കഴിയും എന്ന ഉറച്ച ആത്മ വിശ്വാസം എനിക്കുണ്ട് .. ഊമപ്പെണ്ണിലൂടെ വന്ന് ഇന്നിപ്പം മേരിക്കുട്ടിയിലെ അഭിനയക്കരുത്തിലൂടെ മലയാള സിനിമയില്‍ കഴിവുറ്റ നടന്‍മാരുടെ ഏറ്റവും മുന്‍നിരയില്‍ എത്തിയ ജയസൂര്യയെ പോലെ രാജാമണിക്കും തിളക്കമാര്‍ന്ന ഒരു ഭാവി ഉണ്ട് എന്ന കാര്യത്തില്‍ സംശയമില്ല.ആശംസകള്‍... എന്നുമാണ് വിനയന്‍ പറയുന്നത്.

മണിയുടെ ബയോപിക് അല്ല

മണിയുടെ ബയോപിക് അല്ല

അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ മലയാളത്തിന്റെ അനുഗ്രഹീത കലാകാരന്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ആ മഹാനായ കലാകാരനു കൊടുക്കുന്ന ആദരവായി ഈ സിനിമ സമര്‍പ്പിക്കാനാണ് വിനയന്റെ ഉദ്ദേശം. മണ്ണിന്റെ മണമുള്ള, ജീവിതഗന്ധിയായി നിര്‍മ്മിക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി കലാഭവന്‍ മണിയുടെ ബയോപിക് അല്ലെന്നും അദ്ദേഹത്തിന്റെ ജീവിതത്തെ ആദാരമാക്കിയുള്ള കഥയാണ് സിനിമയിലൂടെ പറയുന്നതെന്നും സംവിധായകന്‍ ആദ്യം വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X