»   » കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ വരുന്നു! സിനിമയെ കുറിച്ച് സംവിധായകന്‍ പറയുന്നതിങ്ങനെ!!

കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ വരുന്നു! സിനിമയെ കുറിച്ച് സംവിധായകന്‍ പറയുന്നതിങ്ങനെ!!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ മണികിലുക്കം നിലച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. അതിനിടെ സംവിധായകന്‍ വിനയന്‍ കലാഭവന്‍ മണിയുടെ ജീവിതകഥ സിനിമയായി നിര്‍മ്മിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ താന്‍ നിര്‍മ്മിക്കുന്ന സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ വിനയന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുകയാണ്. കലാഭവന്‍ മണിയുടെ ജീവചരിത്രമല്ല സിനിമയിലൂടെ പറയുന്നതെന്നാണ് വിനയന്‍ പറയുന്നത്.

vinayan

ഡ്യൂപ്പിനെ കൊണ്ട് അഭിനയിക്കാന്‍ സമ്മതിക്കാതെ ബാഹുബലിയുടെ കടുംപിടുത്തം! ആശങ്കയിലായത് സംവിധായകന്‍!!

സുഹൃത്തുക്കളെ, കഴിഞ്ഞ ഒന്നരവര്‍ഷമായി ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമ എടുക്കണമെന്ന് മനസ്സില്‍ തോന്നിയിട്ട്. അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ മലയാളത്തിന്റെ അനുഗ്രഹീത കലാകാരന്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഞാനിതിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ആ മഹാനായ കലാകാരനു കൊടുക്കുന്ന ആദരവായി ഈ സിനിമ സമര്‍പ്പിക്കുകയാണ്. പക്ഷേ ഒന്നോര്‍ക്കുക, ഈ സിനിമ കലാഭവന്‍ മണിയുടെ ബയോപിക് അല്ല.

പുതുമ തെല്ലുമില്ല വില്ലന്... അരച്ചത് തന്നെ അരയ്ക്കുന്നു ബി ഉണ്ണികൃഷ്ണൻ! ശൈലന്റെ റിവ്യൂ...

ഇന്ന് മലയാളസിനിമയിലെ ലൈംലൈറ്റില്‍ നില്‍ക്കുന്ന പ്രമുഖ നടന്മാരും ടെക്‌നീഷ്യന്മാരും സഹകരിക്കുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും നവംബര്‍ 5 ഞായറാഴ്ച്ച നടക്കുകയാണ്. മണ്ണിന്റെ മണമുള്ള, ജീവിതഗന്ധിയായ ഒരു നല്ല സിനിമയ്ക്കു വേണ്ടിയുള്ള എന്റെ പ്രയത്‌നത്തിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണവും പ്രാര്‍ത്ഥനയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌നേഹപൂര്‍വ്വം, വിനയന്‍... എന്നുമാണ് സംവിധായകന്‍ പറയുന്നത്.

English summary
Vinayan's facebook post!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam