സൗണ്ട് മിക്‌സിഗും സെന്‍സറിഗും കഴിഞ്ഞു! ആകാശഗംഗ 2 വെള്ളിയാഴ്ച എത്തുമെന്ന് വിനയന്‍!
സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആകാശഗംഗ 2. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് മുന്നോടിയായി ട്രെയിലറും ഗാനങ്ങളുമൊക്കെ പുറത്തുവന്നിരുന്നു. വന്‍താരനിരയെ അണിയിച്ചൊരുക്കി ഒരുക്കുന്ന ചിത്രത്തെക്കുറിച്ച് വാചാലനായി സംവിധായകന്‍ വിനയനും എത്താറുണ്ട്.
നിമിഷനേരം കൊണ്ടാണ് സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തരംഗമായി മാറുന്നത്. വെള്ളിയാഴ്ച തന്നെ സിനിമയെത്തുമെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. ആകാശഗംഗ॥" അറ്റ്മോസ് സൗണ്ട് മിക്സിംഗ് ഇന്നലെ പൂർത്തിയായി.. സെൻസറിംഗും കഴിഞ്ഞു.. ഹൊററിൻെറയും കോമഡിയുടെയും.. ഏറ്റവും ആസ്വാദ്യകരമായ അനുഭവം നിങ്ങൾക്കു പകരാൻ ഞങ്ങൾക്ക് ഈ സിനിമയിലുടെ സാധിക്കും എന്ന ഉറച്ച വിശ്വാസമുണ്ട്.

നവംബർ ഒന്നിന് വെള്ളിയാഴ്ച തീയറ്ററിലെത്തുന്ന ചിത്രത്തിന് പ്രിയപ്പെട്ടവരുടെ പൂർണ്ണ പിന്തുണ ഉണ്ടാകണം, ഇതായിരുന്നു സംവിധായകന്‍രെ കുറിപ്പ്. മലയാളത്തിലെ മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നായ ആകാശഗംഗയ്ക്ക് രണ്ടാം ഭാഗം വരുന്പോള്‍ അതെങ്ങനെയായിരിക്കുമെന്ന ആകാംക്ഷ അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. ആദ്യഭാഗത്തെ വെല്ലുന്ന വിജയമായിരിക്കുമോ ഇത്തവണ ലഭിക്കുന്നതെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.


Click it and Unblock the Notifications











