വിനയന്റെ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍
ഒരിക്കല്‍ റിലീസ് ചെയ്ത് തിയറ്ററില്‍ പരാജയപ്പെട്ട ചിത്രം വിനയന്‍ വീണ്ടും എത്തിക്കുകയാണ്. നാലുകോടി രൂപ മുടക്കി നിര്‍മിച്ച ലിറ്റില്‍ സൂപ്പര്‍മാന്‍ ആണ് വിനയന്‍ വീണ്ടും എഡിറ്റ് ചെയ്ത് തിയറ്ററിലെത്തിക്കുന്നത്. ഈമാസം ഒടുവില്‍ ചിത്രം തിയറ്ററിലെത്തും.
മൈഡിയര്‍ കുട്ടിച്ചാത്തനു ശേഷം കുട്ടികളെ ത്രസിപ്പിക്കാവുന്ന രീതിയിലായിരുന്നു വിനയന്‍ ചിത്രമൊരുക്കിയിരുന്നത്. എന്നാല്‍ കുട്ടികളെ വഴിതെറ്റിക്കുന്ന ചിത്രമാണെന്ന ആരോപണം വന്നതോടെ പല തിയറ്ററുകളും സിനിമ പിന്‍വലിച്ചു. ഇതോടെ വിനയന്‍ തന്നെ എല്ലാ തിയറ്ററില്‍ നിന്നും ചിത്രം പിന്‍വലിക്കുകയായിരുന്നു. എഡിറ്റിങ്ങിനു ശേഷം ആരോപണ സാധ്യതയുള്ള സീനുകളെല്ലാം വെട്ടിമുറിച്ചുമാറ്റിയാണ് വിനയന്‍ ചിത്രമെത്തിക്കുന്നത്.

30 മിനിറ്റിലേറെ ഗ്രാഫിക്‌സുകള്‍ കൂട്ടിചേര്‍ത്തു, ക്ലൈമാക്‌സ് റീ ഷൂട്ട് ചെയ്തു.ചിത്രത്തില്‍ അനക്കോണ്ടയും കടുവകളും ദിനോസറുകളുമെല്ലാം പ്രത്യക്ഷപ്പെടുന്നുണ്ട്. ഹോളിവുഡ് ആനിമേഷന്‍ സ്റ്റുഡിയോകളുടെ സഹായത്തോടെയാണ് വിനയന്‍ ഇതെല്ലാ ംചെയ്തിരിക്കുന്നത്.
പതിനൊന്നുവ യസ്സുള്ള ഡെനി ഇമാനുവല്‍ ആണ് ടൈറ്റില്‍ വേഷം ചെയ്യുന്നത്. ബേബി നയന്‍താര, മധു, രഞ്ജിത്ത്, പ്രവീണ, പാഷാണം ഷാജി,അന്‍സിബ ഹസന്‍, ബൈജു കൊട്ടാരക്കര എന്നിവരാണു മറ്റു താരങ്ങള്‍.പതിനൊന്നുകാരന്റെ അമാനുഷിക പ്രകടനമാണ് ചിത്രത്തിലെ പ്രമേയം.
പുതിയ ചിത്രം വിനയന്റെ പണം നഷ്ടമാകാതെ തിരിച്ചുകൊടുക്കുമെന്നു പ്രതീക്ഷിക്കാം.


Click it and Unblock the Notifications











