'ദേ യക്ഷി വീണ്ടും സാരി ഉടുത്തു,ഇതു കുറെ കണ്ടതല്ലേ'! വിമര്‍ശകര്‍ക്കുളള മറുപടിയുമായി വിനയന്‍

By Midhun Raj

ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ വിജയത്തിന് ശേഷം വിനയന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ആകാശ ഗംഗ 2. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷംമാണ് സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം വരുന്നത്. റിലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയിരുന്നത്. ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

മലയാള സിനിമയുടെ താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നായിരുന്നു ആകാശഗംഗയുടെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നത്. യുടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായിട്ടാണ് സിനിമയുടെ ട്രെയിലര്‍ മുന്നേറികൊണ്ടിരിക്കുന്നത്. അതേസമയം ട്രെയിലര്‍ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുളള വിനയന്‌റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ട്രെയിലറിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായിട്ടാണ് സംവിധായകന്‍ എത്തിയിരിക്കുന്നത്.

1

ആകാശഗംഗ?' ട്രെയിലര്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചു കൊണ്ട് ട്രെന്‍ഡ്രിംഗില്‍ ഒന്നാമതായി മുന്നേറുന്ന കാഴ്ച അങ്ങേയറ്റം സന്തോഷത്തോടെയാണ് കാണുന്നത്. മലയാളത്തനിമയും നമ്മുടെ ഗൃഹാതുരത്വവും ഒക്കെ അനുസ്മരിപ്പിക്കുന്ന ഒരു കഥ പുതിയ കാലഘട്ടത്തിനു കൂടി അനുഭവവേദ്യമായ രീതിയില്‍ അണിയിച്ചൊരുക്കുക എന്ന ക്ലേശകരമെങ്കിലും വളരെ ഇന്‍ട്രസ്‌ററിംഗ് ആയ ഒരു ഫിലിം മേക്കിംഗ് ആണ് ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ ഞാന്‍ ഏറ്റെടുത്തത്.

2

അത് ആദ്യന്തം ആസ്വാദ്യകരമായി അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് തീയറ്ററില്‍ കണ്ട് നിങ്ങള്‍ വിലയിരുത്തു.
മലയാളിയുടെ മനസ്സിലെന്നും മനോഹരമായ ഒരു മുത്തശ്ശിക്കഥ പോലെ തിളങ്ങി നില്‍ക്കുന്ന പ്രതികാരദുര്‍ഗ്ഗയും പ്രണയാര്‍ദ്രയും ആയ ഏഴിലം പാലയിലെ യക്ഷിക്കഥയുടെ രണ്ടാം ഭാഗം പറയുമ്പോള്‍ ദേ വീണ്ടും യക്ഷി സാരി ഉടുത്തൂ ഇതുകുറേ കണ്ടതല്ലേ എന്നൊക്കെ എന്തെന്‍കിലും പറയാന്‍വേണ്ടി പറയുന്നവരോട്..

തലമുറകളായി നമ്മുടെ ഭക്ഷണമായ

തലമുറകളായി നമ്മുടെ ഭക്ഷണമായ ചോറ് ഇന്നും കഴിക്കുമ്പോള്‍ പുതിയ കറികള്‍ കൂട്ടി അതു കൂടുതല്‍ സ്വാദിഷ്ടമാക്കുകയല്ലേ വേണ്ടത്.. അതുപോലെ നമ്മുടെ ആകാശഗംഗയേ ജീന്‍സ് ഇടീക്കാനും കഴിയില്ല..??. പക്ഷെ പുതിയ അവതരണത്തിലൂടെ കൂടുതല്‍ ഭയത്തിന്റെയും ആകാംഷയുടെയും വേറിട്ട ആസ്വാദന തലങ്ങള്‍ ഈ ചിത്രത്തില്‍ കാണാന്‍ കഴിയും. ആദ്യ ഭാഗത്തില്‍ നിന്നും വ്യത്യസ്ഥമായ കഥാ തന്തുവും ഉണ്ട്.

4

ഏതായാലും ഹൊറര്‍ ചിത്രങ്ങളോടു മലയാളിക്കുള്ള ഇഷ്ടമാണ് ഈ ട്രെയിലറിന്റെ സ്വീകാര്യതയില്‍ പോലും കാണുന്നത്. അതുകൊണ്ടു തന്നെയാണ് വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള ചിലരുടെ മോശം പരാമര്‍ശനങ്ങള്‍ക്കും വൃത്തികെട്ട കമന്റുകള്‍ക്കും പുല്ലു വില കൊടുത്തുകൊണ്ട് കേരളം മുഴുവന്‍ ഈ ട്രെയിലര്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. ആശങ്കാകുലരായ ആ സുഹൃത്തുക്കളെ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

അവര്‍ക്കും എന്റെ സ്‌നേഹം

അവര്‍ക്കും എന്റെ സ്‌നേഹം നിറഞ്ഞ നല്ല നമസ്‌കാരം. നവംബര്‍ ഒന്നിന് റിലീസ് ചെയ്യുമ്പോള്‍ ട്രെയിലര്‍ പോലെ ചിത്രവും ചര്‍ച്ച ചെയ്യപ്പെടും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.. എല്ലാ പ്രിയം നിറഞ്ഞ സുഹൃത്തുക്കളോടും നന്ദിയും സ്‌നേഹവും പ്രകാശിപ്പിച്ചു കൊള്ളട്ടെ. ആകാശ ഗംഗ 2 വിനെക്കുറിച്ച് വിനയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മലയാളത്തിലെ ശ്രദ്ധേയ താരങ്ങള്‍ക്കൊപ്പം തെന്നിന്ത്യന്‍ നടി രമ്യാ നമ്പീശനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ആകാശ ഗംഗ 2.

vinayan fb post

More from Filmibeat

Read more about: vinayan ആകാശഗംഗ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X