സിനിമയില്‍ താത്പര്യം ഉണ്ടന്ന് പറഞ്ഞപ്പോള്‍ അച്ഛന്റെ ആദ്യ പ്രതികരണം ഇങ്ങനെ
വിഷ്ണു എസ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന നല്ലനടപ്പ് എന്ന ചിത്രത്തിലൂടെ സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സിനിമയോട് അടുപ്പമുള്ള കുടുംബമായിരുന്നുവെങ്കിലും അതിനോടൊന്നും തനിക്ക് താല്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഡിഗ്രി പഠനത്തിന് ശേഷമാണ് സിനിമയില്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹം ഉണ്ടാകുന്നത്. വിഷ്ണു പറയുന്നു.
സംവിധാനവും തിരക്കഥയൊക്കെ ആയിരുന്നു എന്റെ മനസില്‍. എന്നാല്‍ ഇങ്ങനെ ഒരു താല്പര്യം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അച്ഛന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. സിനിമയില്‍ എന്ത് താല്പര്യം അച്ഛന്‍ ചോദിച്ചുവത്രേ. വിഷ്ണു പറയുന്നു. മംഗളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിഷ്ണു ഇക്കാര്യം പറയുന്നത്.

സിനിമയില്‍ താത്പര്യം ഉണ്ടന്ന് പറഞ്ഞപ്പോള്‍ അച്ഛന്റെ ആദ്യ പ്രതികരണം ഇങ്ങനെ
പഠിത്തം കഴിഞ്ഞ് വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് സുഹൃത്തുക്കളുമൊത്ത് അമേച്വര്‍ നാടകമൊക്കെ കാണാന്‍ പോകാറുണ്ടായിരുന്നു. അപ്പോഴാണ് എന്റെ സുഹൃത്ത് ചോദിക്കുന്നത് നിനക്ക് ഒരു സിനിമയില്‍ അഭിനയിച്ച് കൂടേന്ന്... അപ്പോള്‍ അത് കാര്യമാക്കിയില്ലെങ്കിലും പിന്നീട് അതില്‍ ശരിയുണ്ടെന്ന് തോന്നി.

സിനിമയില്‍ താത്പര്യം ഉണ്ടന്ന് പറഞ്ഞപ്പോള്‍ അച്ഛന്റെ ആദ്യ പ്രതികരണം ഇങ്ങനെ
സംവിധാന മോഹം മനസില്‍ ഉണ്ടെങ്കില്‍ താന്‍ ആദ്യം നല്ല അഭിനേതാവ് ആകേണ്ടതുണ്ട്. അഭിനേതാക്കള്‍ക്ക് എങ്ങനെ അഭിനയിക്കണം എന്ന് പറഞ്ഞ് കൊടുക്കാമല്ലോ. വിഷ്ണു പറയുന്നു.

സിനിമയില്‍ താത്പര്യം ഉണ്ടന്ന് പറഞ്ഞപ്പോള്‍ അച്ഛന്റെ ആദ്യ പ്രതികരണം ഇങ്ങനെ
കുഴപ്പമില്ല. അഭിനയം എന്നാല്‍ അത്രയ്ക്ക് റിസ്‌ക് ഇല്ലാത്ത ജോലിയാണ്. അവിടെ കഴിവ് തെളിയിച്ചാല്‍ സുരക്ഷിതമാകുമെന്നും അച്ഛന്‍ പറഞ്ഞു. അങ്ങനെയാണ് അഭിനയരംഗത്ത് എത്തുന്നത്.

സിനിമയില്‍ താത്പര്യം ഉണ്ടന്ന് പറഞ്ഞപ്പോള്‍ അച്ഛന്റെ ആദ്യ പ്രതികരണം ഇങ്ങനെ
നവാഗതനായ വിഷ്ണു എസ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന നല്ലനടപ്പിലൂടെയാണ് വിഷ്ണു അഭിനയരംഗത്ത് എത്തുന്നത്.

Click it and Unblock the Notifications