മറ്റൊരു താരപുത്രന്‍ കൂടെ വെള്ളിത്തിരയില്‍; വിനയന്റെ മകന്റെ നല്ലനടപ്പോ?

By Aswini

അച്ഛന്റെ വഴി പിന്‍തുടര്‍ന്ന് ഒരു മകന്‍ കൂടെ വെള്ളിത്തിരയിലെത്തുന്നു. സംവിധായകന്‍ വിയന്റെ മകന്‍ വിഷ്ണു വിനയ്. ജയസൂര്യ, ഇന്ദ്രജിത്ത്, അനൂപ് മേനോന്‍ തുടങ്ങിയ താരങ്ങളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടനാണ് വിനയന്‍. എന്നാല്‍ വിനയന്റെ മകനെ പരിചയപ്പെടുത്തുന്നത് മറ്റൊരു പുതുമുഖമാണ്.

വിഷ്ണു എസ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന നല്ലനടപ്പ് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിനയ് യുടെ അരങ്ങേറ്റം. ശിവപാര്‍വ്വതി ഫിലിംസിന് വേണ്ടി ടിഎസ് ശശിധരനാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

നല്ലൊരു ജോലി വേണ്ട എന്നു വച്ചു

മറ്റൊരു താരപുത്രന്‍ കൂടെ വെള്ളിത്തിരയില്‍; വിനയന്റെ മകന്റെ നല്ലനടപ്പോ?

അമേരിക്കയില്‍ പര്‍ഡ്യു യൂണിവേഴ്‌സിറ്റിയില്‍ നിന്നും എയ്‌റോ സ്‌പേസ് എഞ്ചിനിയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയ വിഷ്ണു വിനയ് തനിക്കു ലഭിച്ച വളരെ നല്ലൊരു ജോലി വേണ്ടെന്നു വച്ചാണ് സിനിമയില്‍ എത്തുന്നത്.

എഴുത്തുകാരന്‍

മറ്റൊരു താരപുത്രന്‍ കൂടെ വെള്ളിത്തിരയില്‍; വിനയന്റെ മകന്റെ നല്ലനടപ്പോ?

അമേരിക്കയില്‍ പഠിക്കുന്ന സമയത്തു തന്നെ എഴുതാനുള്ള കഴിവ് വിഷ്ണു തെളിയിച്ചിട്ടുണ്ട്. ഹിന്ദി സിനിമാ രംഗത്ത് പ്രവര്‍ത്തിച്ച രഞ്ജിത് ഗോവിന്ദന്‍ എന്ന സംവിധായകനു വേണ്ടി തിരക്കഥ ഒരുക്കുന്നതിനിടയിലാണ് അഭിനയിക്കാനുള്ള അവസരം വിഷ്ണുവിനെ തേടി എത്തുന്നത്.

വിഷ്ണുവിനൊപ്പം

മറ്റൊരു താരപുത്രന്‍ കൂടെ വെള്ളിത്തിരയില്‍; വിനയന്റെ മകന്റെ നല്ലനടപ്പോ?

വിനയ് ഫോര്‍ട്ട്, സായ് കുമാര്‍, രഞ്ജി പണിക്കര്‍, സുനില്‍ സുഗത, പി. ബാലചന്ദ്രന്‍, നോബി എന്നിവര്‍ വിഷ്ണു വിനയ് നായകനാകുന്ന ചിത്രത്തില്‍ അഭിനയിക്കുന്നു. ഡിസംബര്‍ ഏഴിനു തുടങ്ങുന്ന നല്ലനടപ്പില്‍ ക്യാമറമാന്‍ ഷാജിയുടെ അസ്സോസിയേറ്റ് രതീഷാണ് ക്യാമറ ഛായാഗ്രഹകന്‍.

 ക്യാമറയ്ക്ക് പിന്നില്‍

മറ്റൊരു താരപുത്രന്‍ കൂടെ വെള്ളിത്തിരയില്‍; വിനയന്റെ മകന്റെ നല്ലനടപ്പോ?

ജോവി ജോര്‍ജ്ജ് സുജോ മ്യൂസിക്കും, റഫീക്ക് അഹമ്മദും ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും ഗാനരചനയും നിര്‍വ്വഹിക്കുന്നു. കൊച്ചിയിലും വാഗമ്മണ്ണിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രം 2016 ഏപ്രിലില്‍ തീയറ്ററുകളില്‍ എത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X