twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനയനെതിരെ സംവിധായകന്‍

    By Super
    |

    കൊച്ചി : മാക്ടയുടെ സെക്രട്ടറിയെന്ന ഔദ്യോഗിക പദവിയുപയോഗിച്ച് തന്റെ സിനിമ തകര്‍ക്കാന്‍ വിനയന്‍ ശ്രമിച്ചുവെന്ന് സംവിധായകന്‍ സര്‍ജുലന്‍.

    എസ് എം എസ് എന്ന തന്റെ ചിത്രത്തിന്റെ സെറ്റിലെത്തി നിര്‍മ്മാതാവിനെ പിന്തിരിപ്പിക്കാനും യൂണിറ്റ് അംഗങ്ങളെ സമരത്തിന് പ്രേരിപ്പിക്കാനും വിനയന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. എം മുകുന്ദന്റെ വിഖ്യാത നോവലായ മദാമ്മ സിനിമയാക്കിയതിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സര്‍ജുലന്‍.

    എസ്എംഎസ് നിര്‍മ്മാതാക്കളില്‍ ഒരാളായ സതീഷ് നായരെ വിനയന്‍ പ്രലോഭിപ്പിച്ച് മാറ്റി സ്വന്തം ചിത്രമായ ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്റെ നിര്‍മ്മാതാവാക്കുകയായിരുന്നു. ഈ നടപടിയെ എതിര്‍ത്തതിലുളള പ്രതികാരമായി യൂണിറ്റ് അംഗങ്ങളെ ഇളക്കിവിട്ട് സമരം ചെയ്യിച്ച് സിനിമ മുടക്കാന്‍ ശ്രമിച്ചു.

    കരാ‍ര്‍ വ്യവസ്ഥയില്‍ സിനിമ ചെയ്യുന്ന വിനയന്‍ ഇതുവഴി നിര്‍മ്മാതാക്കളെ കബളിപ്പിച്ച് കോടികള്‍ നേടിയിട്ടുണ്ടെന്നും സര്‍ജുലന്‍ ആരോപിച്ചു. കൂടിയ തുകയ്ക്ക് കരാര്‍ ഉറപ്പിക്കുകയും കുറഞ്ഞ തുകയ്ക്ക് ചിത്രം പൂര്‍ത്തിയാക്കുകയുമാണ് ചെയ്യുന്നത്. ഇതിനുളള എളുപ്പവഴികളാണ് മന്ദബുദ്ധികളെയും അംഗവൈകല്യം ബാധിച്ചവരെയും പുതുമുഖങ്ങളെയും അഭിനയിപ്പിക്കുന്ന സിനിമകള്‍. ഇവര്‍ക്ക് തുച്ഛമായ പ്രതിഫലം കൊടുത്താല്‍ മതിയാകും.

    Read more about: vinayan macta
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X