ഇതൊക്കെ AMMAയുടെ നാടകമാണ്! മോഹന്‍ലാല്‍ വിചാരിച്ചാല്‍ പ്രശ്‌നം തീര്ക്കാം! പ്രതികരണവുമായി വിനയന്‍
താരസംഘടന എഎംഎംഎയും ഡബ്യൂസിസിയും തമ്മിലുളള പ്രശ്‌നങ്ങള്‍ പിന്നെയും രൂക്ഷമാവുകയാണ്. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുളള ഇരുകൂട്ടരുടെയും ചര്‍ച്ച പൂര്‍ണ പരാജയമായിരുന്നു. തുടര്‍ന്നായിരുന്നു കൊച്ചിയില്‍ പത്രസമ്മേളനം വിളിച്ചുകൂട്ടീ താരസംഘടനയ്‌ക്കെതിരെയുളള പ്രതിഷേധം ഡബ്യൂസിസി അറിയിച്ചിരുന്നത്. തുടര്‍ന്ന് ഡബ്യൂസിസിയ്ക്കതിരെ തുറന്നടിച്ച് നടന്‍ സിദ്ധിഖും കെപിഎസി ലളിതയും വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. താരസംഘടനയുടെ വക്താവ് ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വാര്ത്താ സമ്മേളനത്തില്‍ സിദ്ധിഖ് തള്ളിയിരുന്നു.
തുടര്‍ന്ന് സിദ്ധിഖിനെ തളളി ജഗദീഷ് രംഗത്തെത്തുകയും താന്‍ പറഞ്ഞത് തന്നെയാണ് അമ്മയുടെ നിലപാട് എന്നും നടന്‍ പറഞ്ഞിരുന്നു. താരസംഘടനയുടെ അംഗങ്ങളായവര്‍ തമ്മിലുളള പരസ്യമായ തര്‍ക്കങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം വലിയ വിമര്‍ശനങ്ങളായിരുന്നു താരസംഘടനയ്‌ക്കെതിരെ ഉണ്ടായിരുന്നത്. എഎംഎംഎ- ഡബ്യൂസിസി വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയനും രംഗത്തെത്തിയിരുന്നു. മനോരമ ന്യൂസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനയന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

വിനയന്‍ പറയുന്നത്
തന്റെ നിലപാടുകള്‍ ആര്‍ക്കും മുന്നിലും വെട്ടിത്തുറന്ന് പറയുന്ന വിനയന്‍ ഈ വിഷയത്തിലും ശ്രദ്ധേയമായ പ്രതികരണമായിരുന്നു നടത്തിയിരുന്നത്. എഎംഎംഎ-ഡബ്യൂസിസി തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു വിനയന്റെ പ്രതികരണവും എത്തിയിരുന്നത്. വിതച്ചതേ കൊയ്യൂ എന്നതിന്റെ തെളിവാണ് താരസംഘടനയ്ക്കുളളില്‍ നടക്കുന്നതെന്ന് വിനയന്‍ പറയുന്നു. എന്നെയും തിലകന്‍ ചേട്ടനെയുമൊക്കെ ഒരുപാട് ദ്രോഹീച്ചിട്ടുണ്ട് ഈ സംഘടനയും സൂപ്പര്താരങ്ങളും. അന്ന് ഞാന്‍ സംഘടനയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞപ്പോള്‍ എന്നെ എല്ലാവരും ഒറ്റപ്പെടുത്തി,വിനയന്‍ പറയുന്നു

എനിക്കും തിലകന്‍ ചേട്ടനും
എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞു പരത്തി. എന്റെ തൊഴില്‍ ചെയ്യാനുളള അവകാശം വരെ എടുത്തുമാറ്റി. എല്ലാവരെയും എന്നില്‍നിന്നും അകറ്റി. ഇപ്പോള്‍ അവര്‍ പറയുന്നു. ദിലീപിന് ജോലി ചെയ്യാനുളള അവകാശമുണ്ടെന്ന് അയാള്‍ സിനിമയില്‍ അഭിനയിക്കട്ടെ എന്ന്. അപ്പോള്‍ എനിക്കും തിലകന്‍ ചേട്ടനുമൊന്നും തൊഴില്‍ ചെയ്യാന്‍ അവകാശമുണ്ടായിരുന്നില്ലേ, വിനയന്‍ ചോദിക്കുന്നു

എത്രപേരെ ഇവര്‍ ഇല്ലായ്മ ചെയ്തു
എത്രപേരെ അവര്‍ പ്രത്യക്ഷമായും പരോക്ഷമായും സിനിമയില്‍നിന്നും വിലക്കി. എത്രപേരെ ഇവര്‍ സിനിമയില്‍ നിന്നകറ്റി നിര്‍ത്തി. ഇല്ലായ്മ ചെയ്തു, ഇപ്പോഴത്തെ സംഭവവികാസങ്ങളെ കണ്ട് ഞാന്‍ സ്വയം ആനന്ദിക്കുകയാണ്. യാദവ വംശത്തിലെ ശാപം പോലെ ഇവര്‍ പരസ്പരം തമ്മിത്തല്ലി നശിക്കുകയാണ്. സിദ്ധിഖിന്റെ വാര്‍ത്താ സമ്മേളനവും ഇന്ന് സിദ്ധിഖിനെ തള്ളിപ്പറഞ്ഞുകൊണ്ടുളള പ്രസ്താവനയുമെല്ലാം ശരിക്കും നാടകം കളിയല്ലേ.വിനയന്‍ പറയുന്നു.

മോഹന്‍ലാല്‍ വിചാരിച്ചാല്‍
ജനങ്ങള്‍ക്ക് ഇതൊന്നും മനസിലാകുന്നില്ലെന്നാണോ വിചാരം. മോഹന്‍ലാല്‍ പ്രാപ്തിയുളള ഒരാളാണ്. അയാള്‍ക്ക് ആരുടെയും മുഖം നോക്കേണ്ട കാര്യമില്ല. പ്രീതിപ്പെടുത്തുകയും വേണ്ട. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ വിചാരിച്ചാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. പക്ഷേ അദ്ദേഹം അത് ചെയ്യുമോ എന്നാണ് നോക്കി കാണേണ്ടത്. വിനയന്‍ അഭിമുഖത്തില്‍ പറഞ്ഞു.

അമ്മയിലെ തര്‍ക്കങ്ങള്‍
നേരത്തെ താന്‍ പുറത്തിറക്കിയ പത്രക്കുറിപ്പുായി ബന്ധപ്പെട്ടുളള വിശദീകരണം നടന്‍ ജഗദീഷ് നല്‍കിയിരുന്നു അമ്മയുടെ ഔദ്യാഗിക വക്താവാണ് താനെന്നും സംഘടനയുടെ നിലപാടാണ് താന്‍ അറിയിച്ചതെന്നുമായിരുന്നു ജഗദീഷ് പറഞ്ഞത്. വാര്‍ത്താ സമ്മേളനത്തില്‍ സിദ്ധിഖ് തന്നെ തളളിപറഞ്ഞതുകൊണ്ടായിരുന്നു വിഷയത്തില്‍ ജഗദീഷിന്റെ വിശദീകരണം ഉണ്ടായിരുന്നത്. തുടര്‍ന്ന് ജഗദീഷിനെ പിന്തുണച്ച് കൊണ്ട് സംഘടനയിലെ അംഗങ്ങള്‍ എത്തിയിരുന്നു. അധിക പേരും സിദ്ധിഖ് നടത്തിയ വാര്‍ത്താ സമ്മേളനത്തെ എതിര്‍ത്തു കൊണ്ടായിരുന്നു രംഗത്തെത്തിയിരുന്നത്.


Click it and Unblock the Notifications