കലാഭവന്‍ മണിയുടെ മരണം! ക്ലൈമാക്‌സ് സംബന്ധിച്ചുളള സിബിഐയുടെ മൊഴിയെടുക്കല്‍ പ്രതീക്ഷിച്ചതെന്ന് വിനയന്‍
കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ ചാലക്കുടിക്കാരന്‍ ചങ്ങാതി വിജയകരമായി മുന്നേറുകയാണ്. സെപ്റ്റംബര്‍ 28ന് തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടായിരുന്നു ചിത്രം നേരത്തെ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ട്രെയിലറിനുമെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.
കലാഭവന്‍ മണിയുടെ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത വിനയന്‍ തന്നെയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയുമായി എത്തിയിരിക്കുന്നത്. മണിയുടെ സിനിമ വിനയന് പ്രഖ്യാപിച്ചതു മുതല്‍ ആകാംക്ഷകളോടെയായിരുന്നു എല്ലാവരും കാത്തിരുന്നത്. മണിയുടെ ആദ്യകാലം മുതല്‍ മരണംവരെയുളള സംഭവങ്ങളാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. അതേസമയം ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ക്ലൈമാക്‌സ് സംബന്ധിച്ച് തനിക്ക് പറയാനുളളത് സിബി ഐ അന്വേഷണ സംഘത്തെ അറിയിക്കുമെന്ന് വിനയന്‍ പറഞ്ഞിരുന്നു. വിവാദരംഗങ്ങള്‍ കണക്കിലെടുത്ത് അന്വേഷണ സംഘം വിളിപ്പിച്ച സാഹചര്യത്തിലായിരുന്നു ഇത്.

ചാലക്കുടിക്കാരന്‍ ചങ്ങാതി
കലാഭവന്‍ മണിയുടെ ബയോപിക്ക് അല്ല ഇതെന്നും അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കിയുളള കഥയാണ് ഇതെന്നും അടുത്തിടെ വിനയന്‍ പറഞ്ഞിരുന്നു. വിവാദങ്ങളെ തനിക്ക് ഭയമില്ലെന്നും മണിയുടെ മരണത്തെക്കുറിച്ച് അറിയാവുന്ന കാര്യം സിനിമയില്‍ ചേര്‍ത്തിട്ടുണ്ടെന്നും മുന്‍പ് അദ്ദേഹം അറിയിച്ചിരുന്നു. കലാഭവന്‍ മണിയുടെ മരണം നടന്ന് കുറച്ചുകാലം കഴിഞ്ഞായിരുന്നു വിനയന്‍ ഈ സിനിമ പ്രഖ്യാപിച്ചിരുന്നത്. സിനിമ പ്രഖ്യാപിച്ച വേളമുതല്‍ എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. മണിയുടെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളും സിനിമയിലും ഉണ്ടാവുമോ എന്നതായിരുന്നു. മണിയുടെ ആരാധകരിലും പ്രേക്ഷകരിലും വലിയ ആകാംക്ഷയുണര്‍ത്തിയാണ് വിനയന്‍ ചിത്രവുമായി മുന്‍പോട്ടു പോയിരുന്നത്.

വിനയന്‍ പറഞ്ഞത്
ചാലക്കുടിക്കാരന്‍ ചങ്ങാതി പുറത്തിറങ്ങിയതിനു ശേഷമായിരുന്നു വിനയനെ മൊഴിയെടുക്കുവാനായി സിബി ഐ വിളിപ്പിച്ചിരുന്നത്. മണിയുടെ മരണം കാണിച്ചുകൊണ്ടുളള ചിത്രത്തിലെ വിവാദരംഗങ്ങള്‍ കണക്കിലെടുത്താണ് അന്വേഷണ സംഘം വിളിപ്പിച്ചത്. ഇത് പ്രതീക്ഷിച്ചതാണെന്നും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുമെന്നും വിനയന്‍ ഒരു ഓണ്‍ലൈന് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമയില്‍ മണിയുടെ മരണം ഒരു കൊലപാതകമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ ക്ലൈമാക്‌സ് സംബന്ധിച്ച് തനിക്ക് പറയാനുളളത് അന്വേഷണസംഘത്തെ അറിയിക്കുമെന്ന് അഭിമുഖത്തില്‍ വിനയന്‍ പറയുന്നു

ദുരൂഹമായി അവസാനിപ്പിക്കാന്‍ കഴിയില്ല
മണിയുടെ മരണം കാണിക്കേണ്ടത് അനിവാര്യമായിരുന്നു. ദുരൂഹമായി സിനിമ അവസാനിപ്പിക്കാന്‍ കഴിയില്ല, ക്ലൈമാക്‌സ് തിരക്കഥാകൃത്തിന്റെ വ്യാഖ്യാനമാണ്. പക്ഷേ ആ രംഗം തിയ്യേറ്ററുകളില്‍ വലിയ പ്രഭാവം സൃഷ്ടിക്കുന്നു. സിനിമ കണ്ടവര്‍ ഇതുസംബന്ധിച്ച അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടാകാം. സത്യസന്ധമായ ഒരു കഥ പറച്ചിലാണ് സിനിമയിലുളളത്. ഒരു സിനിമയുടെ തിരക്കഥ സത്യസന്ധമാണെന്ന് തോന്നിപ്പിക്കുക എന്നത് ഒരു കലാകാരന്റെ കഴിവാണ്.വിനയന്‍ പറഞ്ഞു.

ബുധനാഴ്ച ഹാജരാകും
സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ ബുധനാഴ്ച ആയിരിക്കും വിനയന്‍ സിബി ഐക്കു മുന്നില്‍ ഹാജരാവുക. അതേസമയം സിനിമ ഇപ്പോഴും തിയ്യേറ്ററുകളില്‍ മികച്ച പ്രതികണങ്ങളോടെയാണ് മുന്നേറുന്നത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച ,സ്വീകരണമാണ് ചിത്രത്തിന് ആദ്യ ദിനം മുതല്‍ ലഭിച്ചിരുന്നത്. താരങ്ങളും അണിയറക്കാരും നല്‍കിയ വലിയ പിന്തുണയുടെ പിന്‍ബലത്തിലായിരുന്നു വിനയന്‍ ഈ ചിത്രം പൂര്‍ത്തികരിച്ചിരുന്നത്.

മണിയായി രാജാമണി
മണിയുടെ ജീവിതത്തെപ്പറ്റി കൂടുതലറിയാനുളള ആകാംക്ഷയായിരുന്നു ചിത്രത്തിന്റെ ഭാഗമാകാന് എല്ലാവരിലും വലിയ താല്‍പര്യമുണ്ടാക്കിയിരുന്നത്. ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനായ രാജാമണിയായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നത്. കലാഭവന്‍ മണിയായി ശ്രദ്ധേയ പ്രകടനമായിരുന്നു ചിത്രത്തില്‍ രാജാമണി നടത്തിയത്. രാജാമണിക്കൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications