മണി തന്നോട് പറഞ്ഞ ആ കാര്യം മാത്രം സിനിമയിൽ ഇല്ല!! മണിയുടെ അവസാന നാളുകളെ കുറിച്ച് വിനയൻ

സിനിമയിൽ വിലക്കുണ്ടായിരുന്ന സമയത്തും മണിയുമായി തനിയ്ക്ക് നല്ല അടുപ്പമുണ്ടായിരുന്നു.

കലാഭവൻ മണിയുടെ ജീവിതത്തിലെ ചില നിമിഷങ്ങളിലൂടെ ഉരുൾ തിരിഞ്ഞ് വന്ന സിനിമയാണ് ചാലക്കുടിക്കാരൻ ചങ്ങാതി. ഇതു പൂർണ്ണമായും മണിയുടെ ജീവിതത്തിൽ നടന്ന സംഭവമല്ലന്ന് ചിത്രത്തിന്റെ സംവിധായകൻ വിനയൻ തന്നെ പറയുന്നുമുണ്ട്. കലഭാവൻ മണി സിനിമയിൽ എത്തുന്നതും അദ്ദേഹത്തിന്റെ മരണത്തിന് തെട്ട് മുൻപുളള കാര്യങ്ങളും മാത്രമാണ് സിനിമയിൽ ഉള്ള യാഥാർഥ്യം. സിനിമയിൽ ചിത്രീകരിച്ച് മണിയുടെ മരണം തന്റെ കലാസൃഷ്ടിയാണെന്ന് വിനയൻ പറയുന്നു.

സിനിമ വൻ വിജയമായി ഇപ്പോഴും തിയേറ്ററുകൾ കീഴടക്കുകയാണ്. മണിയുടെ ജീവിതത്തിൽ സത്യത്തിൽ എന്താണ് സംഭവിച്ചതെന്നാണ് എല്ലാവർക്കും അറിയേണ്ടത്. ഇപ്പോഴിത സംവിധായകൻ വിനയൻ മണിയുടെ അവസാന കാലങ്ങളിൽ ഉണ്ടായ ചില സംഭവങ്ങൾ തുറന്ന് പറയുകയാണ്. സിനിമയിൽ നിന്ന വരെ ഒഴിവാക്കി ഒരു ഭാഗമാണ് വിനയൻ ഇപ്പോൾ വെളിപ്പെടുത്തുന്നത്. മനോരമ ന്യൂസിന്റെ നേരേ ചൊവ്വേ എന്ന പരിപാടിയിലൂടെയായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ.

മണിയുമായിട്ടുള്ള അടുപ്പം

മണിയുമായിട്ടുള്ള അടുപ്പം

സിനിമയിൽ വിലക്കുണ്ടായിരുന്ന സമയത്തും മണിയുമായി തനിയ്ക്ക് നല്ല അടുപ്പമുണ്ടായിരുന്നു. ഫോണിൽ വിളിച്ച് സംസാരിക്കുകയും മറ്റും ചെയ്തിരുന്നു. ആ സമയത്തായിരുന്നു മണിയുടെ മദ്യപാനത്തിനെ കുറിച്ചുളള കഥകൾ പ്രചരിച്ചത്. തെന്നിന്ത്യയിൽ സൂപ്പർ താരമായി തിളങ്ങി നിന്ന സമയത്തായിരുന്നു ഇത്തരത്തിലുളള ആരോപണം. സിനിമയിലുള്ള ആളുകൾ തന്നെയായിരുന്നു ഇത് പറഞ്ഞ് പരത്തിയതും.

കൊച്ചിയിലേയ്ക്ക് മാറണം

കൊച്ചിയിലേയ്ക്ക് മാറണം

മദ്യപാന കഥകളെ കുറിച്ചുള്ള വർത്തകള‍ പ്രചരിച്ചിരുന്ന സമയത്ത് ഞാൻ മണിയെ ഫോണിൽ വിളിച്ചിരുന്നു. എന്നിട്ട് അയാളോട് കൊച്ചിയിലേയ്ക്ക് മാറാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അന്ന് എനിയ്ക്ക് മണി നൽകിയ മറുപടി ഈ സിനിമയിൽ പോലും കാണിച്ചിട്ടില്ല. അങ്ങനെയാരു സന്ദർഭം ചിത്രത്തിലുണ്ടെങ്കിലും മണി നൽകിയ മറുപടി താൻ വെളിപ്പെടുത്തിയിട്ടില്ലെന്നും വിനയൻ പറഞ്ഞു. ശേഷം വിനയൻ ഇക്കാര്യം നേരേ ചൊവ്വയിലൂടെ തുറന്നു പറയുകയായിരുന്നു.

ചാലക്കുടി ഒരു സുഖമാണ്

ചാലക്കുടി ഒരു സുഖമാണ്

സാർ, ഞാൻ കൊച്ചിയിൽ വന്നാൽ അവിടെ എനിക്ക് ഫൈവ് സ്റ്റാർ താമസസൗകര്യവും സ്കോച്ചുമൊക്കെ വാങ്ങിത്തരാൻ ആളുകൾ ഉണ്ടാകും.പക്ഷെ എന്റെ സിനിമയിലെ സുഹൃത്തുകളുൾപ്പടെയുള്ളവർ പരിഗണിക്കുന്ന രീതിയോട് എനിക്ക് പൊരുത്തപ്പെടാൻ പറ്റില്ല. ഞാൻ ചാലക്കുടിയിൽ പോകും, അവിടെ എന്നോടൊപ്പം മണ്ണുവാരിയും ഓട്ടോ ഓടിച്ചും കഴിഞ്ഞവരുണ്ട്. അവർക്ക് ഞാനൊരു 500 രൂപ 500 രൂപ കൊടുത്താൽ അവരെന്നെ പുകഴ്ത്തി പറയും. ഞങ്ങളൊരുമിച്ചൊരു ബിയറടിക്കും, പാട്ടുപാടും. അതെനിക്കൊരു സുഖമാണ് സാർ എന്നായിരുന്നു മണിയുടെ മറുപടി. എന്നാൽ മണി തന്റെ വാക്കുകൾ കേട്ട് ശരി സാർ ഞാൻ നോക്കാമെന്ന് മണി പറഞ്ഞിരുന്നു.

മണിയുടെ ജിവിതത്തിനോട് നീതി പുലർത്തിയോ

മണിയുടെ ജിവിതത്തിനോട് നീതി പുലർത്തിയോ

മണിയുടെ ജീവിതത്തിനോട് നൂറ് ശതമാനം നീതി പുലർത്തിയാണ് സിനിമ ചെയ്തിരിക്കുന്നത്. അതേസമയം മണിയുടെ മരണം മാത്രം അവ്യക്തമാണ്. താൻ പറഞ്ഞ നിലയ്ക്കാണോ മണി മരിച്ചത് എന്ന് എനിയ്ക്ക് അറിയില്ല. അങ്ങനെയല്ലെങ്കിൽ താൻ മാപ്പ് ചോദിക്കുന്നുവെന്നും വിനയൻ പറഞ്ഞു. മരണ ഭാഗം മാത്രം എന്റെ വ്യഖ്യാനമാണ്. അതി ഒഴിച്ചാവ്‍ മണിയോട് നൂറ്റിയൊന്ന് ശതമാനവും നീതി പുലർത്തിയെന്നും വിനിയൻ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X