»   » സ്വന്തം നേട്ടത്തിന് വേണ്ടി എന്തും ചെയ്യും, തനിക്കെതിരെ പ്രവര്‍ത്തിച്ചാല്‍ കുടുംബത്തോടെ നശിപ്പിക്കും

സ്വന്തം നേട്ടത്തിന് വേണ്ടി എന്തും ചെയ്യും, തനിക്കെതിരെ പ്രവര്‍ത്തിച്ചാല്‍ കുടുംബത്തോടെ നശിപ്പിക്കും

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ജനപ്രിയ നായകന്‍ ദിലീപ് ഇപ്പോള്‍ അനുഭവിച്ചുക്കൊണ്ടിരിക്കുന്നതെല്ലാം സ്വന്തം പ്രവര്‍ത്തിയുടെ ഫലമാണെന്ന് അടുപ്പമുള്ളര്‍ പോലും പറഞ്ഞ് തുടങ്ങി. സാധാരണക്കാരില്‍ സാധരണക്കാരാനായി വളര്‍ന്ന് വന്ന ദിലീപിന്റെ മോശം വഴിയിലൂടെയുള്ള വളര്‍ച്ച കണ്ട് സഹപ്രവര്‍ത്തകര്‍ ഒന്നും പറയാന്‍ കഴിയാതെ നിന്ന് പോയിട്ടുണ്ട്. അന്ന് തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം വമ്പന്‍ പണികളായിരുന്നു ദിലീപ് കൊടുത്തത്.

എന്നിട്ടും ഇന്നത്തെ ദിലീപിന്റെ അവസ്ഥയില്‍ സന്തോഷിച്ച് പ്രതികാരം തീര്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് ദിലീപിന്റെ എതിരാളികള്‍ പോലും പറയുന്നത്. മുമ്പ് സിനിമയ്ക്കകത്ത് നടന്‍ ദിലീപ് നടത്തിയ ഒരു തെറ്റിനെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരിലാണ് ഞാന്‍ വര്‍ഷങ്ങളോളം അമ്മയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടതെന്ന് സംവിധായകന്‍ വിനയന്‍ പറയുന്നു. നാല്‍പ്പത് ലക്ഷത്തോളം രൂപ പ്രൊഡ്യൂസറില്‍ നിന്ന് വാങ്ങി പിന്നീട് സംവിധായകനെ മാറ്റിയാലേ അഭിനയിക്കൂ എന്ന് പറഞ്ഞ ദിലീപിന്റെ ധാര്‍ഷ്ട്യത്തിനെതിരായാണ് ഞാന്‍ അന്ന് വിരല്‍ ചൂണ്ടിയത്. അതിന്റെ പ്രതിഫലമായി എനിക്ക് കിട്ടിയതായിരുന്നു വിലക്ക്.

ദിലീപ് എന്ന നടനെ കുറിച്ചും സിനിമാ മേഖലയിലെ നടന്റെ മോശം പ്രവര്‍ത്തിയെ കുറിച്ചും സംവിധായകന്‍ വിനയന്‍ തുറന്ന് പറയുന്നു. തുടര്‍ന്ന് വായിക്കാം...

സിനിമാ മേഖലയില്‍ എന്നെ കാണില്ല

ദിലീപിന്റെ പ്രവര്‍ത്തിക്കെതിരെ അന്ന് ഞാന്‍ താരം നടത്തിയ അച്ചടക്കലംഘനത്തിനെതിരെ ശക്തമായ തീരുമാനമെടുക്കുകയായിരുന്നു. ആ സമയത്ത് അങ്ങനെ ഒരു തീരുമാനവുമായി മുന്നോട്ട് പോയാല്‍ സിനിമാ മേഖലയില്‍ നിന്ന് തന്നെ എന്നെ ഇല്ലാതാക്കുമെന്ന് ദിലീപ് പലരോടും പറഞ്ഞതായി ഞാന്‍ പിന്നീട് അറിഞ്ഞിരുന്നുവെന്ന് വിനയന്‍ പറയുന്നു.

മാഫിയ തലവനായി വളര്‍ച്ച്

എതിര്‍ക്കുന്നവരെ എല്ലാം ഉന്മൂലനം ചെയ്യുന്ന സിനിമയ്ക്കകത്തെ ഒരു മാഫിയ തലവനായി ദിലീപ് വളരുന്ന ഒരു കാഴ്ചയാണ് ഞാന്‍ നേരില്‍ കണ്ടതെന്ന് വിനയന്‍ തുറന്നടിച്ചു. തങ്ങളോട് യോജിക്കാത്തവരെയും തനിക്ക് ഇഷ്ടമല്ലാത്തവരെയും ഇല്ലാതാക്കുന്ന രീതിയാണ്.

ഈ അറസ്റ്റ് വലിയൊരു പാഠമാണ്

കടുത്ത അസഹിഷ്ണുതയാണ് ദിലീപ് വച്ച് പുലര്‍ത്തിയിരുന്നത്. ഇത്തരം നിലപാടുകള്‍ കൊണ്ടു നടക്കുന്ന താരങ്ങള്‍ക്കും സംവിധായകര്‍ക്കും ദിലീപിന്റെ അറസ്റ്റ് വലിയൊരു പാഠമാണെന്ന് വിനയന്‍ പറഞ്ഞു.

സിനിമാക്കാര്‍ക്കിടയില്‍ ഗ്രൂപ്പിസം വളര്‍ത്തി

സിനിമാക്കാര്‍ക്കിടയില്‍ ഗ്രൂപ്പിസം വളര്‍ത്തുന്ന പരിപാടിയും ദിലീപിനുണ്ടായിരുന്നുവെന്ന് വിനയന്‍ പറയുന്നു. ഗ്രൂപ്പിസം വളര്‍ത്തി അതിന്റെ ചുക്കാന്‍ പിടിച്ച് മുന്നേറിയ വ്യക്തിയാണ് ദിലീപെന്ന് നിസംശയം പറയാം.

ക്വട്ടേഷന്‍ സംഘത്തെ ഇറക്കും

എതിര്‍പ്പ് തോന്നിയാല്‍ വേരോടെ നശിപ്പിക്കുന്ന സ്വഭാവമാണ് ദിലീപിന്. സംഘടനപരമായും വ്യക്തിപരമായും എനിക്ക് പലരുമായും അഭിപ്രായ വ്യത്യാസം വന്നിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെ ക്വട്ടേഷന്‍ സംഘത്തെ ഇറക്കി നശിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രവണത ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിനയന്‍ പറഞ്ഞു.

ആ പഴയ കണക്ക്

ദിലീപ് വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ എന്നെ ചാനലുകാര്‍ വിളിച്ചിരുന്നു. ഞാന്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഒരാള്‍ക്ക് പ്രശ്‌നം വന്നപ്പോള്‍ ആ പഴയ കണക്ക് തീര്‍ക്കുകയാണെന്ന് ആരും പറയരുതെന്ന് ഞാന്‍ ആഗ്രഹിച്ചു.

ദിലീപിന്റെ അറസ്റ്റിന് മുന്‍പും പിന്‍പും

പത്തൊന്‍പതു തെളിവുകള്‍ ചൂണ്ടിക്കാട്ടി പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ അതെല്ലാം പലര്‍ക്കും ഒരു പുനര്‍വിചിന്തനത്തിനുള്ള സമയമാണ്. ദിലീപിന്റെ അറസ്റ്റിന് മുന്‍പും പിന്‍പും എന്നൊരു കാലം വേണം.

സൂപ്പര്‍താരങ്ങളെ ഉപയോഗപ്പെടുത്തി

സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ ദിലീപിന്റെ ചട്ടുകങ്ങളായിരുന്നുവെന്നതാണ് വാസ്തവം. കാര്യങ്ങള്‍ കെട്ടിചമച്ച് അവതരിപ്പിക്കാനും അത് മറ്റുള്ളവരെ വിശ്വസിപ്പിച്ച് തനിക്ക് അനുകൂലമാക്കി മാറ്റാനും ദിലീപിന് വലിയൊരു കഴിവുണ്ടായിരുന്നു.

സൂപ്പര്‍താരങ്ങള്‍ മിണ്ടില്ല

സ്വന്തം കാര്യങ്ങളെല്ലാം തടസം കൂടാതെ നടക്കുന്നതുക്കൊണ്ട തന്നെ സൂപ്പര്‍ താരങ്ങള്‍ ഒന്നിലും ഇടപ്പെടാന്‍ പോകില്ല. ദിലീപ് വരയ്ക്കുന്ന വഴികളിലൂടെ സഞ്ചരിക്കുകയും ദിലീപ് പറയുന്നവരെ വിലക്കാന്‍ സൂപ്പര്‍ താരങ്ങളെ വരെ കൊണ്ടു പോകുന്ന ഒരു കാലവും സിനിമയിലുണ്ടായിരുന്നു.

തിയേറ്റര്‍ സംഘടനയുടെ മേല്‍

ഓരോ കലഹങ്ങളിലൂടെയും ദിലീപ് കൂടുതല്‍ ശക്തനാകുകയായിരുന്നു. ഒടുവില്‍ രൂപീകരിച്ച തിയേറ്റര്‍ സംഘടനകളുടെ തലപ്പത്ത് വരെ ദിലീപ് കയറിയിരുന്നത് വരെ അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു. വിനയന്‍ പറയുന്നു.

English summary
Vinayan talking about actress abuse.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam