ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് അടുത്ത സിനിമ! സ്ഥിരീകരണവുമായി വിനയന്‍! ആരൊക്കെയാണ് താരങ്ങള്‍? കാണൂ!
Recommended Video

മലയാളത്തിലെ മികച്ച പ്രേതസിനിമകളിലൊന്നായാണ് ആകാശഗംഗ വിലയിരുത്താറുള്ളത്. ദിവ്യ ഉണ്ണി, മുകേഷ്, മയൂരി, മധുപാല്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. ബെന്നി പി നായരമ്പരലമായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുന്നുവെന്നുള്ള സന്തോഷവാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുമായെത്തിയിരിക്കുകയാണ് വിനയന്‍. സിനിമയ്ക്കായുള്ള കാസ്റ്റിങ് കോളുമായാണ് അദ്ദേഹം ഇത്തവണ എത്തിയിട്ടുള്ളത്.
1999ൽ റിലീസ് ചെയ്ത് 150 ദിവസം തീയറ്ററുകളിൽ ഒാടുകയും മലയാളസിനിമയിൽ ഒരു ട്രെൻഡ് സെറ്ററായി മാറുകയും ചെയ്ത -ആകാശഗംഗ-യുടെ രണ്ടാം ഭാഗമാണ് ഞാൻ ഉടനേ ചെയ്യുന്ന സിനിമ.. അടുത്തമാസം (ഏപ്രിലിൽ) ചിത്രീകരണം ആരംഭിക്കും.. അതുകഴിഞ്ഞ് മോഹൻലാൽ ചിത്രത്തിൻെറ പണിപ്പുരയിലേക്കു കയറാം എന്നു കരുതുന്നു.. ജയസൂര്യ നായകനാകുന്ന ചിത്രത്തിൻെറയും "നങ്ങേലി" എന്ന ചരിത്ര സിനിമയുടെയും പേപ്പർ ജോലികൾ നടക്കുന്നു.

ആകാശഗംഗയിലേക്ക് ഒരു പുതുമുഖ നായികയെ തേടുകയാണ്..17നും 22നും ഇടയിൽ പ്രായവും അഞ്ചടി നാലിഞ്ചിനു മുകളിൽ പൊക്കവും അഭിനയ താൽപ്പര്യവുമുള്ള പെൺകുട്ടികളോ അവരുടെ രക്ഷിതാക്കളോ ഈ ഫേസ് ബുക്ക്പേജിലേക്ക് ഫോട്ടോയും ഫോൺ നമ്പറും ഉൾപ്പടെ മെസ്സേജ് ചെയ്താൽ പരിഗണനാർഹരായവരെ സെലക്ട് ചെയ്യാനായി ക്ഷണിക്കുന്നതാണ്.. ഫോട്ടോകളും ഫോൺ നമ്പറും 9746959022 എന്ന നമ്പറിലേക്കു വാട്ട്സ് ആപ്പ് ചെയ്താലും മതിയാകും. ഇതാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications