twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിനെ വിലക്കിയില്ലെന്ന് വിനയന്‍

    By Staff
    |

    Vinayan, Macta Chairman
    സംവിധായകന്‍ തുളസീദാസുമായുളള പ്രശ്നത്തിന്റെ പേരില്‍ നടന്‍ ദിലീപിനെ മാക്ട വിലക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മാക്ട ചെയര്‍മാന്‍ വിനയന്‍.

    ഉളളാട്ടില്‍ ഫിലിംസിന്റെ അടുത്ത ചിത്രത്തിനു മുമ്പ് കാര്യങ്ങളില്‍ ഒരു തീരുമാനമുണ്ടായില്ലെങ്കില്‍ തുടര്‍ന്നുളള ചിത്രങ്ങളില്‍ സഹകരിക്കുന്ന കാര്യം ബുദ്ധിമുട്ടാണെന്ന് അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് വിനയന്‍ പറയുന്നു. മാക്ട ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും ഈ തീരുമാനം നടപ്പാക്കാനുളള ചങ്കൂറ്റം സംഘടനയ്ക്കുണ്ടെന്നും കൂടി വിനയന്‍ സൂചിപ്പിക്കുന്നു.

    തുളസീദാസും ദിലീപും തമ്മില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രോജക്ടിനു വേണ്ടി എഗ്രിമെന്റ് ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിനയന്‍ പറയുന്നത്. അതിന് സാക്ഷികളും ഉണ്ടായിരുന്നു. സംവിധായകനും നായകനടനും അഡ്വാന്‍സ് നല്‍കിയ കാര്യവും എഗ്രിമെന്റിലുണ്ട്. ഇതെല്ലാം സത്യസന്ധമാണെന്ന് തെളിയിക്കാന്‍ സാക്ഷികളുമുണ്ട്.

    ഒരു സിനിമ പൊളിഞ്ഞതിന്റെ പേരില്‍ താരം സംവിധായകനെയും സംവിധായകന്‍ താരത്തെയും ഉപേക്ഷിക്കുന്നതിനോട് മാക്ട യോജിക്കുന്നില്ല. ദിലീപിന്റെ ഒട്ടേറെ ചിത്രങ്ങള്‍ അടുത്തകാലത്ത് പരാജയപ്പെട്ടിട്ടുണ്ട്. അക്കാര്യം ചൂണ്ടിക്കാട്ടി ഏതെങ്കിലും സംവിധായകന്‍ ദിലീപിനെ ഉപേക്ഷിക്കുന്നതും ശരിയല്ല.

    ദിലീപിന്റെ തലക്കനവും താരമൂല്യവുമാണ് പ്രശ്നങ്ങള്‍ വഷളാക്കുന്നതെന്ന് വിനയന്‍ തുറന്നടിക്കുന്നു. ഒരേ പ്രോജക്ടിന്റെ പേരില്‍ പലരില്‍ നിന്നും അഡ്വാന്‍സ് വാങ്ങുക, എന്നിട്ട് തനിക്കിഷ്ടമുളള ആളെവെച്ച് പടം ചെയ്യിക്കുക ഇതൊക്കെയാണ് ദിലീപ് ചെയ്യുന്നത്. പ്രൊഫഷണല്‍ എത്തിക്സിന് നിരക്കുന്ന പരിപാടികളല്ല ഇതൊന്നും.

    മാക്ടയ്ക്ക് ദിലീപിനോട് യാതൊരു വ്യക്തിവൈരാഗ്യമോ ദേഷ്യമോ ഇല്ല. അങ്ങനെയാണെന്നുളള പ്രചരണം അടിസ്ഥാന രഹിതമാണ്. ഉളളാട്ടില്‍ ശശിയോട് വിനയന്‍ ചാന്‍സ് ചോദിച്ചിട്ട് കിട്ടാത്തതിന്റെ പകയാണ് ഈ തീരുമാനത്തിന് പിന്നിലെന്നൊക്കെ പ്രചരിപ്പിക്കുന്നത് മ്ലേച്ഛമാണ്.

    താരങ്ങളുടെ ഗ്ലാമര്‍ ടെക്നീഷ്യന്‍ന്മാര്‍ക്കില്ലെന്നു കരുതി എന്തുമാകാമെന്ന നിലപാട് ശരിയല്ല. ഗ്ലാമറിന്റെ പുറകേ പോകുന്ന പത്രക്കാരും മറ്റ് മാധ്യമങ്ങളും താരങ്ങള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് പ്രചരിപ്പിക്കുന്നു.

    ഇനിയിറങ്ങുന്ന സ്വന്തം ചിത്രങ്ങളെല്ലാം വിജയമായിരിക്കുമെന്ന് ദിലീപിന് ഉറപ്പു നല്‍കാന്‍ കഴിയില്ല. അതുകൊണ്ട് എന്തിനാണ് തുളസീദാസിനെ ഒഴിവാക്കുന്നതെന്നൊരു ചോദ്യം മാത്രമേ തങ്ങള്‍ക്കുളളൂ.

    തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനും അറിയുന്ന ശക്തമായ സംഘടനാ അടിത്തറ മാക്ടയ്ക്കുണ്ടെന്നും അതിനാല്‍ തീരുമാനം നടപ്പാക്കാനുളള ചങ്കൂറ്റം തങ്ങള്‍ക്കുണ്ടെന്നും കൂടി വിനയന്‍ ഭീഷണിയുടെ സ്വരത്തില്‍ പറയുന്നു.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X