വിനയന്‍ കണ്ടെത്തിയ താരങ്ങള്‍ ഒന്നിക്കുന്നു
വിനയന്‍ മലയാള സിനിമക്ക് പരിചയപ്പെടുത്തിയ താരങ്ങളാണ് ജയസൂര്യയും ഇന്ദ്രജിത്തും മണിക്കുട്ടനും. ജയസൂര്യ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലെ നായകനായി അരങ്ങേറ്റം കുറിച്ചപ്പോള്‍ ആ ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെയായിരുന്നു ഇന്ദ്രജിത്ത് സിനിമയില്‍ തുടക്കം കുറിച്ചത്. ബോയ് ഫ്രണ്ടിലെ നായകനായാണ് മണിക്കുട്ടനെ വിനയന്‍ മലയാളത്തിന് പരിചയപ്പെടുത്തിയത്.
ഈ മൂന്ന് താരങ്ങളെയും നായകന്മാരാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ തുടങ്ങി. ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍ എന്നാണ് ചിത്രത്തിന്റെ പേര്.
ബാലയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഭാമയാണ് നായിക. ജഗതി ശ്രീകുമാര്‍, ലാലു അലക്സ്, സുരാജ് വെഞ്ഞാറമ്മൂട്, സലിംകുമാര്‍, കൊച്ചിന്‍ ഹനീഫ, രാജന്‍ പി. ദേവ് എന്നീ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
വിഷ്ണു വിനയന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിക്കുന്നത് വിനയനാണ്. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് ബേനി ഇഗ്നേഷ്യസ് സംഗീതം പകരുന്നു. പിരമഡ് സൈമിറയാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.


Click it and Unblock the Notifications