ഈ വെറുപ്പും അവഗണനയും കലാഭവന്‍ മണിയ്ക്കും ഉണ്ടായിരുന്നു! ഹീനവും നിന്ദ്യവുമായ പ്രവൃത്തിയെന്ന് വിനയന്‍

മോഹിനിയാട്ട കലാകാരന്മാരെ കുറിച്ച് വിവാദപരമായ പരാമര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന് വരികയാണ്. നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെയാണ് അധിക്ഷേപപരമായ തരത്തിലുള്ള പ്രസ്താവന സത്യഭാമ നടത്തിയത്. ഇതിനെതിരെ സിനിമാ, സീരിയല്‍, രാഷ്ട്രീയ മേഖലയില്‍ നിന്നടക്കം നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്.

നിറത്തിന്റെ പേരില്‍ രാമകൃഷ്ണനെ അപമാനിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ കൂടിയായ കലാഭവന്‍ മണിയെയാണ് ഓര്‍മ്മ വന്നതെന്ന് പറയുകയാണ് സംവിധായകന്‍ വിനയന്‍. വെറുപ്പിന്റെയും അവഗണനയുടെയും വേദന തന്റെ കലാജീവിതത്തില്‍ ഒത്തിരി അനുഭവിച്ചിട്ടുണ്ടന്ന് കലാഭവന്‍ മണി എന്നോട് പറഞ്ഞിട്ടുണ്ട്. ആ വാക്കുകളാണ് തനിക്കിപ്പോള്‍ ഓര്‍മ്മ വന്നതെന്നാണ് വിനയന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

rlv-sathyabhama

'കലാഭവന്‍മണിയുടെ അനുജന്‍ ആര്‍ എല്‍ വി രാമക്രൃഷ്ണനെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചത് ഹീനവും നിന്ദ്യവുമായ പ്രവൃത്തിയാണ്. ശ്രീമതി കലാമണ്ഡലം സത്യഭാമ ഒരു കലാകാരിയാണന്ന് അഭിമാനിക്കുന്നുണ്ടെങ്കില്‍ അതു പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കേണ്ടതാണ്.

ശ്രീമതി സത്യഭാമ ചാനലുകാരോട് സംസാരിക്കുമ്പോള്‍ പുറകിലത്തെ ചുവരില്‍ ഭഗവാന്‍ ശ്രീക്രൃഷ്ണന്റെ ചിത്രം കണ്ടതായി തോന്നുന്നു. സത്യഭാമ ടീച്ചറേ... ശ്രീക്രൃഷ്ണ ഭഗവാന്‍ കാക്കകറുമ്പന്‍ ആയിരുന്നു. കാര്‍മുകില്‍ വര്‍ണ്ണന്റെ സൗന്ദര്യത്തേ പാടി പുകഴ്ത്തുന്ന എത്രയോ കൃതികള്‍ ടീച്ചര്‍ തന്നെ വായിച്ചിട്ടുണ്ടാകും.

അസുരന്മാരെ മോഹിപ്പിച്ച് കീഴ്‌പ്പെടത്താനായി മോഹിനി ആയി വേഷം കെട്ടിയത് തന്നെ മഹാവിഷ്ണുവാണ്. മഹാവിഷ്ണു സ്ത്രീ അല്ലല്ലോ ടീച്ചറേ. പിന്നെ ഈ പറയുന്നതില്‍ എന്ത് ന്യായമാണ്. അപ്പോള്‍ ഇതില്‍ മറ്റെന്തോ വെറുപ്പിന്റ അംശമുണ്ട്. ആ വെറുപ്പിന്റെയും അവഗണനയുടെയും വേദന തന്റെ കലാജീവിതത്തില്‍ ഒത്തിരി അനുഭവിച്ചിട്ടുണ്ടന്ന് കലാഭവന്‍മണി എന്നോട് കരഞ്ഞു പറഞ്ഞിട്ടുള്ള കാര്യം ഇപ്പോള്‍ ഇവിടെ ഓര്‍ത്തു പോകുന്നു.

vinayan-rlv-mani

രാമകൃഷ്ണന്‍ മണിയുടെ സഹോദരനായതു കൊണ്ടു തന്നെ ഈ അധിക്ഷേപ തുടര്‍ച്ചയേ വളരെ വേദനയോടെ ആണ് ഞാന്‍ കാണുന്നത്. നമ്മുടെ നാടിന്റെ മാനവികത നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഇവനെ ഒക്കെ കണ്ടാല്‍ അരോചകമാണ് പെറ്റ തള്ള പോലും സഹിക്കില്ല എന്ന വാക്ക് കുറച്ചല്ല ഒത്തിരി കൂടിപ്പോയി ടീച്ചറേ. തനിക്കോ തന്റെ മക്കള്‍ക്കോ ജനിക്കുന്ന കുട്ടികള്‍ വിരൂപനോ, വികലാംഗനോ ആയാല്‍ ഒരാള്‍ക്ക് ഇതുപോലെ പറയാന്‍ പറ്റുമോ?

പൊക്കം കുറഞ്ഞ മനുഷ്യരെ വച്ച് ഞാന്‍ ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ തന്റെ പൊക്കക്കുറവിനെ പരിഹസിച്ച ഒരു പ്രൊഡക്ഷന്‍ ബോയിയോട് - ചേട്ടാ ദൈവം നമ്മളെ സ്രഷ്ടിച്ചപ്പോള്‍ ഒന്നു മാറി ചിന്തിച്ചിരുന്നെങ്കില്‍ ചേട്ടന്‍ എന്നെപ്പോലെ കുള്ളനും ഞാന്‍ ചേട്ടനെ പോലെ നല്ല പൊക്കമുള്ളവനും ആയേനെ- എന്ന് നിറഞ്ഞ കണ്ണുകളോടെ ഒരു കൊച്ചു മനുഷ്യന്‍ പറഞ്ഞപ്പോള്‍ അവനെ വാരി എടുത്ത് പച്ഛാതാപത്തോടെ അവന്റെ അടുത്ത് നൂറ് സോറി പറഞ്ഞ പ്രൊഡക്ഷന്‍ ബോയിയെ ഞാനോര്‍ക്കുന്നൂ.

ആ പ്രൊഡക്ഷന്‍ ബോയിയുടെ മനസ്സിന്റെ വലുപ്പമെങ്കിലും. ഒത്തിരി ശിഷ്യരൊക്കെയുള്ള ശ്രീമതി കലാമണ്ഡലം സത്യഭാമയ്ക്ക് ഉണ്ടാകട്ടെ എന്നാംശംസിക്കുന്നു. അതല്ലെങ്കില്‍ സാസ്‌കാരിക കേരളത്തിന് ഒരപമാനമായിരിക്കും..' എന്നും പറഞ്ഞാണ് വിനയന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Read more about: vinayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X