ഇതാണ് മാലിക് ടീം! ചിത്രം പങ്കുവെച്ച് വിനയ് ഫോർട്ട്
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിനയ് ഫോർട്ട് പങ്കുെവച്ച ചിത്രമാണ് . ഫഹദ് , നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ മാലിക്ക് ടീം അഗംങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള ചിത്രമാണ് വിനയ് ഫോർട്ട് പങ്കുവെച്ചത്. ടേക്ക് ഓഫിനു ശേഷം ഫഹദ് ഫാസിലും മഹേഷ് നാരായണും ഒന്നിക്കുന്ന ചിത്രമാണ് മാലിക്. യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണിത്.

ഫഹദ് , നമിഷ സജയൻ എന്നിവരെ കൂടാതെ വിനയ് ഫോർട്ട്, ജോജു ജോർജ് ,ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, ജലജ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഫഹദിന്റെ കരിയറിലെ ഏറെ ചാലഞ്ചിങ്ങായിട്ടുള്ള ചിത്രമായിരിക്കും ഇതെന്ന് സംവിധായകൻ മഹേഷ് നാരായണൻ വെളിപ്പെടുത്തിയിരുന്നു.
ന്യൂന പക്ഷ സമുദായത്തിന് നാടുകടത്തൽ ഭീക്ഷണിയും, അതിനോടുള്ള ചെറുത്ത് നിൽപ്പ് എന്നി പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. മാലിക്കിൽ സുലൈമാൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. 20 വയസ്സു മുതൽ 50 വയസ്സുവരെയുള്ള കാലഘട്ടങ്ങളിൽ താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.


Click it and Unblock the Notifications











