വിന്ദുജയുടെ വിവാ-ഹം ആഗ-സ്ത് 21ന്
വിന്ദുജയുടെ വിവാ-ഹം ആഗ-സ്ത് 21ന്
ജൂലൈ 26, 2000
തിരുവനന്തപുരം: ചലച്ചിത്ര-ടി.വി. താരവും നര്‍ത്തകിയുമായ വിന്ദുജാമേനോന്റെ വിവാഹം ആഗസ്ത് 21ന് തിരുവനന്തപുരം ജഗതിയിലുള്ള അനന്തപുരി ഓഡിറ്റോറിയത്തില്‍ നടക്കും. സൗദി അറേബ്യയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറായ രാജേഷ് കുമാറാണ് വരന്‍.
ഒന്നാനാംകുന്നില്‍ ഓരടിക്കുന്നില്‍, നൊമ്പരത്തിപ്പൂവ് എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായി അരങ്ങേറിയ വിന്ദുജ പവിത്ര ത്തില്‍മീനാക്ഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രദ്ധേയയായത്.സ്ത്രീ, ജ്വാലയായ്, സ്നേഹം എന്നിവയാണ് വിന്ദുജയുടെ ശ്രദ്ധേയമായ പരമ്പരകള്‍.
ഭൂട്ടാനില്‍ സര്‍ക്കാരുദ്യോഗസ്ഥനായിരുന്ന കെ. പി. വിശ്വനാഥമേനോന്റെയും കലാമണ്ഡലം വിമലാമേനോന്റെയും മകളാണ് വിന്ദുജ. ഗുജറാത്തില്‍ ബി. എസ്. എഫ്. കമാന്‍ഡന്റായ പി. എന്‍. വേണുഗോപാലിന്റെയും മനോഹരിയുടെയും മകനാണ് രാജേഷ്. വിവാഹാനന്തരം ഇരുവരും ഗള്‍ഫിലേക്കു പോകും. ഏറ്റെടുത്ത അവസരങ്ങള്‍ വിവാഹത്തിന് മുമ്പ് പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് വിന്ദുജ ഇപ്പോള്‍.വിവാഹശേഷവും കലാരംഗത്ത് തുടരാനാണ് വിന്ദുജയുടെ പരിപാടി.


Click it and Unblock the Notifications