»   » വിന്ദുജാ മേനോന്‍ വിവാഹിതയായി

വിന്ദുജാ മേനോന്‍ വിവാഹിതയായി

Posted By:
Subscribe to Filmibeat Malayalam

വിന്ദുജാ മേനോന്‍ വിവാഹിതയായി
ആഗസ്ത് 21, 2000

തിരുവനന്തപുരം: ചലച്ചിത്ര-ടി.വി. താരം വിന്ദുജാ മേനോന്‍ വിവാഹിതയായി. തിരുവനന്തപുരം അനന്തപുരി ഓഡിറ്റോറിയത്തില്‍ ആഗസ്ത് 21 തിങ്കളാഴ്ച നടന്ന ചടങ്ങില്‍ എറണാകുളം സ്വദേശി രാജേഷ് കുമാറാണ് വിന്ദുജയുടെ കഴുത്തില്‍ താലി കെട്ടിയത്.

ദുബായില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ് രാജേഷ് കുമാര്‍. ഗുജറാത്തില്‍ ബി.എസ്.എഫ്. കമാന്‍ഡറായ പി.എന്‍. വേണുഗോപാലിന്റെയും മനോഹരിയുടെയും മകനാണ്. വിവാഹത്തിനുശേഷം വിന്ദുജ ഭര്‍ത്താവിനൊപ്പം ഗള്‍ഫിലേക്ക് പോകും.

വിവാഹച്ചടങ്ങില്‍ കെ.പി.സി.സി. പ്രസിഡണ്ട് തെന്നല ബാലകൃഷ്ണപ്പിളള, പി. ഗോവിന്ദപ്പിള്ള, ടി.എം. ജേക്കബ് എം.എല്‍.എ., തിരുവനന്തപുരം മേയര്‍ വി. ശിവന്‍കുട്ടി, വനിതാകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സുഗതകുമാരി, ചലച്ചിത്രസംവിധായകന്‍ കെ. മധു, നടന്‍മാരായ ഗണേശന്‍, അശോകന്‍, കൊല്ലം തുളസി, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, മേനക തുടങ്ങിയവര്‍ പങ്കെടുത്തു.

ഒന്നാനാംകുന്നില്‍ ഓരടിക്കുന്നില്‍, നൊമ്പരത്തിപ്പൂവ് എന്നീ ചിത്രങ്ങളില്‍ ബാലതാരമായാണ് വിന്ദുജ വെള്ളിത്തിരയിലെത്തുന്നത്. സ്കൂള്‍തലത്തില്‍ കലാതിലകപട്ടം നേടിയ വിന്ദുജ മോഹന്‍ലാന്‍ നായകനായ പവിത്രത്തിലെ മീനാക്ഷിയെ അവതരിപ്പിച്ചാണ് ജനശ്രദ്ധ നേടിയത്. ഇപ്പോള്‍ സ്ത്രീ, ജ്വാലയായ്, സ്നേഹം എന്നീ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു വരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X